തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസിന്‍റെ ശക്തി പ്രകടനമാക്കി മാറ്റിയാണ് കര്‍ണാടകയിലെ ഭാരത് ജോഡോ യാത്ര. സോണിയാ ഗാന്ധിയേയും പ്രിയങ്കയേയും പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിക്കുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഭിന്നിച്ച് നില്‍ക്കുന്ന നേതൃത്വം ജോഡോ യാത്രയോടെ ഒരുമിക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷ.
കനത്ത മഴ നനഞ്ഞും പ്രസംഗിക്കുന്ന രാഹുലിനെയാണ് ഗാന്ധി ജയന്തി ദിനത്തില്‍ മൈസൂരുവില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ കാണാനായത്. ബിജെപിക്കും ആര്‍എസ്എസ്സിനും രൂക്ഷവിമര്‍ശനവുമായി മഴയത്ത് പ്രസംഗം കത്തികയറി. കേരളത്തില്‍ കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയായിരുന്നു ജോഡോ യാത്രയെങ്കില്‍ കര്‍ണാടകയില്‍ ബിജെപിയെ കടന്നാക്രമിച്ചാണ് പൊതുസമ്മേളനങ്ങള്‍.
കമ്മീഷന്‍ അഴിമതിയും രാഷ്ട്രീയ നിയമനങ്ങളും ഉയര്‍ത്തികാട്ടി പദയാത്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൂടി വേദിയായി. നെയ്ത്തുകാരെയും കര്‍ഷകരെയും കാണുന്ന രാഹുല്‍ മഠവും, മസ്ജിദും, പള്ളിയും സന്ദര്‍ശിക്കുന്നു. പിന്നാക്ക വോട്ടുകള്‍ക്ക് ഒപ്പം മുന്നാക്ക സമുദായത്തിന്‍റെ പിന്തുണ കൂടി ഉറപ്പാക്കാണ് ശ്രമം.
ഇതിനിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന പദയാത്ര 26 ദിവസം പിന്നിട്ടു. കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി രാഹുലും സംഘവും സഞ്ചരിക്കും.
മറ്റന്നാള്‍ സോണിയാ ഗാന്ധിയും വെള്ളിയാഴ്ച പ്രിയങ്കയും യാത്രയില്‍ പങ്കെടുക്കും.കര്‍ണാടക സ്വദേശിയായ ഖാര്‍ഗെയയുടെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായതിനിടെയാണ് ഇരുവരുടെയും സന്ദര്‍ശനം. ഡി കെ , സിദ്ധരാമ്മയ വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഇതിനെ വിലയിരുത്തുന്നത്.
ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തിട്ടുണ്ടോ? നിങ്ങളുടെ പേരില്‍ എത്ര സിം കാര്‍ഡ് ഉണ്ടെന്ന് അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം
ഡിജിറ്റല്‍ യുഗത്തില്‍ ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ബാങ്ക് വായ്പ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ആദ്യം ചോദിക്കുന്നത് ആധാര്‍ കാര്‍ഡാണ്.
പ്രാധാന്യം വര്‍ധിച്ചത് കൊണ്ട് തന്നെ ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗവും വര്‍ധിച്ചിട്ടുണ്ട്. പലപ്പോഴും തങ്ങളുടെ ആധാര്‍ കാര്‍ഡ് മറ്റു ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി അറിയണമെന്നില്ല. ചിലപ്പോള്‍ മറ്റുള്ളവര്‍ ആധാര്‍ കാര്‍ഡ് ഉടമയുടെ പേരില്‍ വായ്പയോ സിം കാര്‍ഡോ വരെ എടുത്ത് തട്ടിപ്പിന് ഇരയാക്കിയെന്നും വരാം.
തട്ടിപ്പ് തടയുന്നതിന് 2019ലാണ് സിം കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയം നിര്‍ദേശിച്ചത്. ആധാര്‍ കാര്‍ഡ് ഉടമ അറിയാതെ അവരുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. കൂടാതെ തങ്ങളുടെ പേരില്‍ എത്ര സിംകാര്‍ഡ് ഉണ്ടെന്ന് തിരിച്ചറിയാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഒരു വെബ്‌സൈറ്റിനും രൂപം നല്‍കിയിട്ടുണ്ട്. വെബ്‌സൈറ്റില്‍ കയറി വിവരങ്ങള്‍ കൈമാറിയാല്‍ തങ്ങളുടെ പേരില്‍ ആരെങ്കിലും സിംകാര്‍ഡ് എടുത്തിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും.
tafcop.dgtelecom.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
മൊബൈല്‍ നമ്ബര്‍ നല്‍കുക
ഒടിപി റിക്വിസ്റ്റില്‍ ക്ലിക്ക് ചെയ്യുക
ഒടിപി നമ്ബര്‍ നല്‍കിയ ശേഷം വാലിഡേറ്റില്‍ ക്ലിക്ക് ചെയ്യുക
പേരിന്റെയോ ആധാര്‍ നമ്ബറിന്റെയോ അടിസ്ഥാനത്തില്‍ അനുവദിച്ചിരിക്കുന്ന സിം നമ്ബര്‍ അറിയാന്‍ സാധിക്കും പട്ടികയില്‍ അജ്ഞാത നമ്ബര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടതുവശത്തുള്ള ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് പുതിയ നമ്ബര്‍ റിപ്പോര്‍ട്ട് ചെയ്യുക തുടര്‍ന്ന് ടെലികോം സേവനദാതാക്കളെ വിളിച്ച് നമ്ബര്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടി സ്വീകരിക്കുക