ബെംഗളൂരു: കർണാടകയിൽ നിന്നുള്ള ആദ്യ ഭാരത് ഗൗരവ് തീർഥാടന ട്രെയിൻ സർവീസ് ആരംഭിച്ചു. കാശി ദർശൻ എന്ന് പേരിട്ട ട്രെയിൻ ബെംഗളൂരുവിൽ നിന്ന് വാരാണസി, അയോധ്യ, പ്രയാഗ് രാജ് എന്നിവിടങ്ങളിലെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക. 8 ദിവസത്തെ പാക്കേജ് യാത്രയ്ക്ക് ഒരാൾക്ക് 15000 രൂപയാണ് ടിക്ക റ്റ് നിരക്ക്.
5000 രൂപ കർണാടക മുസറായ് (ദേവസ്വം) വകുപ്പ് സബ്സിഡിയായി നൽകും. മു സറായ് വകുപ്പുമായി ചേർന്ന് ഐആർസിടിസി ഒരുക്കുന്ന 4161 കിലോമീറ്റർ യാത്രയ്ക്ക് 14 എസി ത്രീടയർ കോച്ചുകളുള്ള ട്രെയിനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണം, ശുദ്ധജലം, താമസം, വിവിധ ക്ഷേത്രങ്ങളിലേക്കുള്ള തുടർയാത്രാസൗകര്യം എന്നിവ പാക്കേജിൽ ഉൾപ്പെടുന്നുണ്ട്. ബുക്കിങ്ങിന് വെബ്സൈറ്റ്:irctctourism.com.
ഈ ഭ്രാന്തിന് കാരണം ഇന്‍സ്റ്റഗ്രാം, നിയന്ത്രിക്കണം’; സിദ്ധാന്തിന്റെ മരണത്തില്‍ വിവേക് അഗ്നിഹോത്രി
ബോളിവുഡ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ടെലിവിഷന്‍ താരം സിദ്ധാന്ത് വീര്‍ സുര്യവംശിയുടെ മരണവാര്‍ത്ത എത്തിയത്.ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയായിരുന്നു സിദ്ധാന്തിന്റെ അന്ത്യം. താരത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ശരീരം കൂടുതല്‍ ദൃഢമാക്കാനുള്ള ഭ്രാന്തമായ ആവേശം അപകടകരമാണ് എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഇത് ദുരന്തവും സങ്കടകരവുമാണ്. ഒരു രീതിയിലുമുള്ള വൈദ്യോപദേശവുമില്ലാതെ, വന്‍ ശരീരം കെട്ടിപ്പടുക്കാനുള്ള ഭ്രാന്തമായ തിരക്ക് വളരെ അപകടകരമാണ്. അടുത്തിടെയാണ് ഹൈപ്പര്‍-ജിമ്മിംഗ് പ്രചാരം നേടിയത്, ഇതിന് ഭ്രാന്തമായ പ്രചോദനം നേടാന്‍ കാരണമായത് ഇന്‍സ്റ്റാഗ്രാമാണ് . അത് ഉറപ്പായും നിയന്ത്രിക്കേണ്ടതുണ്ട്. സമൂഹം പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. സിദ്ധാന്ത്, ഓം ശാന്തി.- വിവേക് അഗ്നിഹോത്രി കുറിച്ചു
ഇതിനു മുന്‍പ് ഹാസ്യതാരം രാജു ശ്രീവാസ്തവ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രാജു ശ്രീവാസ്തവ ഒരു മാസത്തോളമാണ് ആശുപത്രിയില്‍ കഴിഞ്ഞത്. ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് ശുക്ല, കന്നഡ താരം പുനീത് രാജ്കുമാര്‍ എന്നിവരും ഇത്തരത്തില്‍ വ്യായാമത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
46കാരനായ സിദ്ധാന്ത് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മോഡലായിട്ടാണ് സിദ്ധാന്ത് കരിയര്‍ ആരംഭിച്ചത്. കുസും എന്ന പരമ്ബരയിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. നിരവധി പരമ്ബരകളില്‍ സിദ്ധാന്ത് മുഖ്യവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കസൗത്തി സിന്ദഗി കേ, കൃഷ്ണ അര്‍ജുന്‍. ക്യാ ദില്‍ മേം ഹേ തുടങ്ങിയ ശ്രദ്ധേയമായ പരമ്ബരകളാണ്. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.