Home Featured കേരളത്തില്‍ നിന്ന് മൈസൂര്‍, ഹംപി, ഗോവ; ഭാരത് ഗൗരവ് ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ

കേരളത്തില്‍ നിന്ന് മൈസൂര്‍, ഹംപി, ഗോവ; ഭാരത് ഗൗരവ് ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കാനുള്ള സുവര്‍ണ്ണാവസരമൊരുക്കി ഇന്ത്യൻ റെയില്‍വേ.റെയില്‍വേയുടെ ഭാരത് ഗൗരവ് ടൂര്‍ പാക്കേജിലൂടെയാണ് മൈസൂര്‍, ഹംപി, ഷിര്‍ദി, ശനി ശിംഗനാപൂര്‍, നാസിക്, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുങ്ങുന്നത്. ഈ പാക്കേജിലെ അടുത്ത ട്രെയിൻ ഈ മാസം 17 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. യാത്രക്കാര്‍ക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂര്‍ ജംഗ്ഷൻ, ഈറോഡ് ജങ്ഷൻ, സേലം എന്നിവിടങ്ങളില്‍ നിന്ന് ഈ വണ്ടിയില്‍ കയറാം.ജൂണ്‍ 17 ന് കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ജൂണ്‍ 26 ന് അവസാനിക്കും.

എ.സി. ത്രീ ടയര്‍, സ്ലീപര്‍ ക്ലാസ് എന്നിവയുള്‍പ്പടെ 754 യാത്രക്കാര്‍ക്കാണ് പ്രവേശനം. മടക്കയാത്രയില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ ഇറങ്ങാം. എല്ലാ കോച്ചുകളിലും സി.സി.ടി.വി. ഉള്‍പ്പടെയുള്ള സുരക്ഷ സംവിധാനങ്ങളും സഹായങ്ങള്‍ക്കായി ജീവനക്കാരുടെ സേവനവും സജ്ജീകരിച്ചിട്ടുണ്ട്. നോണ്‍ എ.സി. ക്ലാസിലെ യാത്രയ്ക്ക് 18,350 രൂപയും തേര്‍ഡ് എ.സി. ക്ലാസിലെ യാത്രയ്ക്ക് 28,280 രൂപയുമാണ് ടിക്കറ്റ്. എ.സി. ഹോട്ടലുകളിലായിരിക്കും താമസം.

കാഴ്ചകള്‍ കാണാനായി പോകുമ്ബോള്‍ സുരക്ഷ ജീവനക്കാരുടെയും ഗൈഡുമാരുടെയും സേവനങ്ങളും ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സി. സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനും ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുന്നില്‍ എത്തിക്കാൻ വേണ്ടി റെയില്‍വേ സ്വകാര്യ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പദ്ധതിയാണ് ഭാരത് ഗൗരവ്.

മന്നത്തില്‍ റെക്കോഡ് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് ഷാരൂഖ്

തന്റെ വസതിയായ മന്നത്തില്‍ നിന്നുകൊണ്ട് ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാൻ.ജന്മദിനം പോലുള്ള പല വിശേഷാവസരങ്ങളിലും ഷാരൂഖ് ഖാൻ മന്നത്തിലെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് ആരാധകരെ കാണാറുണ്ട്. കഴിഞ്ഞദിവസവും അങ്ങനെയൊന്ന് നടന്നു. ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തിന് തിരിച്ചുകൊടുത്തതാവട്ടെ ഒരു ഗിന്നസ് റെക്കോഡും.ഈ മാസം 18-ന് ഷാരൂഖ് നായകനായ പഠാൻ എന്ന ചിത്രം ടെലിവിഷൻ പ്രീമിയറിന് തയ്യാറെടുക്കവേയാണ് സ്വവസതിക്കുമുന്നില്‍ വെച്ച്‌ ഷാരൂഖ് ആരാധകരെ കണ്ടത്. നിരവധി പേരാണ് ഇഷ്ടനായകനെ കാണാൻ മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയിരുന്നത്.

പഠാനിലെ ഝൂമേ ജോ പഠാൻ എന്ന ഗാനത്തിലെ ചുവടുകള്‍ക്കൊപ്പം തന്റെ പ്രശസ്തമായ പോസും ഷാരൂഖ് ആരാധകര്‍ക്കായി കാഴ്ചവെച്ചു.ഇതിന് മറുപടിയായി ആരാധകര്‍ നല്‍കിയത് ഷാരൂഖിന്റെ സ്വതസിദ്ധമായ ആ പോസിന്റെ പുനരാവിഷ്കാരമാണ്. മുന്നൂറോളം പേരാണ് ഒരേസമയം ഈ പോസ് ഷാരൂഖ് ഖാന്റെ മുന്നില്‍ത്തന്നെ അവതരിപ്പിച്ചത്. ഒരു താരത്തിന്റേതായ പോസ് ഏറ്റവും കൂടുതലാളുകള്‍ ഒരേസമയം ചെയ്തതാണ് ഷാരൂഖ് ആരാധകരെ ഈ ഗിന്നസ് നേട്ടത്തിലേക്ക് നയിച്ചത്.അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ, രാജ്കുമാര്‍ ഹിറാനിയുടെ ഡങ്കി എന്നിവയാണ് ഷാരൂഖ് നായകനായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

സല്‍മാൻ ഖാൻ നായകനാവുന്ന ടൈഗര്‍ 3-യില്‍ പഠാനിലെ അതേ കഥാപാത്രമായി അതിഥി വേഷത്തില്‍ ഷാരൂഖ് ഖാൻ എത്തുന്നുണ്ട്. ഷാരൂഖിന്റെ പഠാൻ എന്ന ചിത്രത്തില്‍ ടൈഗര്‍ സീരീസിലെ കഥാപാത്രമായി സല്‍മാൻ ഖാൻ എത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group