Home Featured കർണാടകത്തിൽ അടുത്ത അധ്യയനവർഷം മുതൽ ഭഗവദ് ഗീതാ പഠനവും;.ബി.സി.നാഗേഷ്.

കർണാടകത്തിൽ അടുത്ത അധ്യയനവർഷം മുതൽ ഭഗവദ് ഗീതാ പഠനവും;.ബി.സി.നാഗേഷ്.

ബെംഗളൂരു: കർണാടകത്തിൽ അടുത്ത അധ്യയനവർഷം മുതൽ ഭഗവദ് ഗീതാ പഠനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്. ധാർമികപഠനം സ്കൂളുകളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഏതു ക്ലാസിലെ പാഠ്യപദ്ധതിയിലാണ് ഇതുൾപ്പെടുത്തേണ്ടതെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഭഗവദ്ഗീതയ്ക്കൊപ്പം പഞ്ചതന്ത്രം കഥകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. കഥയുടെ രൂപത്തിലുള്ള പാഠങ്ങളാണ് ഉൾപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത ഉൾപ്പെടുത്താൻ സർക്കാർ നേരത്തെ തീരുമാനമെടുത്തതാണ്. എന്നാൽ വിദ്യാഭ്യാസ രംഗത്തുള്ളവർക്കിടയിൽ ഇത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാക്കിയിരുന്നു.വിദ്യാഭ്യാസത്തിന്റെ മതേതരസ്വഭാവം ഇല്ലാതാക്കാൻ ഇത് വഴിയൊരുക്കുമെന്ന് ഒരുവിഭാഗം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതേസമയം, സർക്കാർ നീക്കത്തെ കോൺഗ്രസ് അനുകൂലിച്ചു. എല്ലാ മതങ്ങളുടെ ഗ്രന്ഥങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യവുമുയർന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group