ബംഗളൂരു: ഭഗത് സിംഗിന്റെ പാഠഭാഗങ്ങള്‍ പുസ്തകത്തില്‍ നിന്നും നീക്കം ചെയ്യില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി. ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, ഓള്‍ ഇന്ത്യ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി എന്നിവരാണ് വ്യാജ പ്രചാരണവുമായി രംഗത്ത് വന്നത്.
10 ക്ലാസ് പാഠപുസ്തകത്തില്‍ നിന്നും ഭഗത് സിംഗിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നായിരുന്നു ഇവരുടെ പ്രചാരണം. ഇതിന് പകരമായി ആര്‍എസ്‌എസ് നേതാവ് കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഹെഡ്‌ഗേവാറിനെക്കുറിച്ചോ ആര്‍എസ്‌എസിനെയോക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ആളുകള്‍ക്ക് പ്രചോദനം നല്‍കുന്ന അദ്ദേഹത്തിന്റെ ഒരു പ്രസംഗം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വായിക്കാതെയാണ് ചിലര്‍ അന്ധമായി വിമര്‍ശനം ഉന്നയിക്കുന്നത്. ഭഗത് സിംഗിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്തിട്ടില്ല. ഇത് വ്യാജപ്രചാരണം ആണ്. പാഠപുസ്തകങ്ങള്‍ പ്രിന്റ് ചെയ്യാനുള്ള ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.