Home Featured ബെംഗളൂരു: ബയ്യപ്പനഹള്ളി-വൈറ്റ്ഫീൽഡ് പരീക്ഷണ ഓട്ടം പൂർ ത്തിയായതായി ബിഎംആർസി

ബെംഗളൂരു: ബയ്യപ്പനഹള്ളി-വൈറ്റ്ഫീൽഡ് പരീക്ഷണ ഓട്ടം പൂർ ത്തിയായതായി ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന ബയ്യപ്പനഹള്ളി-വൈറ്റ്ഫീൽഡ് റീച്ചിലെ പരീക്ഷണ ഓട്ടം പൂർ ത്തിയായതായി ബിഎംആർസി. ബയ്യപ്പനഹള്ളി-സീതാരാമപായ സീതാരാമപാളയ- വൈറ്റ്ഫീൽഡ് റീച്ചുകളിൽ കഴിഞ്ഞ മാസമാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്.റെയിൽവേ സുരക്ഷ കമ്മിഷണറുടെ അനുമതി ലഭിച്ചാൽ അടുത്ത വർഷം ഫെബ്രുവരി യോടെ വാണിജ്യ സർവീസ് ആരംഭിക്കും.

പർപ്പിൾ ലൈനിന്റെ ഭാഗമായി ബയ്യപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള പാതയിൽ 13 സ്റ്റേഷനുകളുണ്ട്. ബെന്നിഗനഹള്ളി, കെആർ പുരം, മഹാദേവപുര, ഗരുഡാചർ പാളയ, ഹുഡി ജംക്ഷൻ, സീതാരാമപാളയ, കുന്ദല ഹള്ളി, നല്ലൂരഹള്ളി, സാദരമംഗലം, പട്ടാന്നൂർ അഗ്രഹാരം, കാടു ഗോഡി, ചന്നസന്ദ, വൈറ്റ്ഫീൽഡ് എന്നിവയാണു സ്റ്റേഷനുകൾ.

ഭാര്യ ഫുള്‍ടൈം സോഷ്യല്‍ മീഡിയ റീല്‍സില്‍; കുപിതനായി ഭര്‍ത്താവ്, കഴുത്തു ഞെരിച്ച്‌ കൊന്നു

ചെന്നൈ: സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍ സമയവും മുഴുകിയ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. തമിഴ് നാട്ടിലെ തിരുപ്പൂരിലാണ് സംഭവം.ദിണ്ടുഗല്‍ സ്വദേശിയായ 38 കാരന്‍ അമൃതലിംഗം ആണ് ഭാര്യ ചിത്രയെ ഷാള്‍ കൊണ്ട് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്. തിരുപ്പൂരിലെ സെല്ലം നഗറിലാണ് ഇരുവരും താമസിച്ചിരുന്നത്.

തെന്നം പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്‌ത്‌ വരികയായിരുന്നു അമൃതലിംഗം. ചിത്ര ഒരു ഗാര്‍മെന്റ് ഫാക്‌ടറിയില്‍ ജോലി ചെയ്യുകയായിരുന്നു, ചിത്രയ്ക്ക് ടിക് ടോക്കിലും ഇന്‍സ്‌റ്റഗ്രാമിലും റീലുകള്‍ പോസ്‌റ്റ് ചെയ്യുന്ന ശീലമുണ്ടായിരുന്നു.റീലുകള്‍ പോസ്‌റ്റു ചെയ്യുന്ന ശീലത്തിന്റെ പേരില്‍ അമൃതലിംഗം ചിത്രയുമായി നിരവധി തവണ വഴക്കിട്ടിരുന്നു.സോഷ്യല്‍ മീഡിയയില്‍ മുഴുകുന്നതിനായി കൂടുതല്‍ സമയവും വിനിയോഗിക്കുന്നു എന്നായിരുന്നു അമൃതലിംഗത്തിന്റെ പരാതി.

ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ 33.3K ഫോളോവേഴ്‌സ് ആണ് ചിത്രയ്ക്കുണ്ടായിരുന്നത്. ഫോളോവേഴ്സ് വര്‍ധിച്ചതോടെ അഭിനയ മോഹവുമായി ചിത്ര രണ്ടു മാസം മുമ്ബ് ചെന്നൈയിലേക്ക് പോയി.കഴിഞ്ഞാഴ്ച മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ചിത്ര വീട്ടില്‍ തിരിച്ചെത്തി. വിവാഹ ചടങ്ങുകള്‍ക്കു ശേഷം തിരികെ ചെന്നൈയിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ അമൃതലിംഗം തടഞ്ഞു. ഇതേക്കുറിച്ച്‌ കഴിഞ്ഞ ദിവസം രാത്രി ഇരുവരും തര്‍ക്കമുണ്ടായി.

ഇതിനൊടുവില്‍ ഇയാള്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ചിത്രയെ ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നു.ചിത്രയുടെ ബോധം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ ഇയാള്‍ മകളെ വിളിച്ച്‌ കാര്യം പറഞ്ഞു. മകള്‍ എത്തിയപ്പോഴേക്കും ചിത്ര മരിച്ചിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പെരുമാനല്ലൂരില്‍ വെച്ച്‌ പൊലീസ് അമൃതലിംഗത്തെ അറസ്റ്റു ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group