ബെംഗളൂരു: നഗരനിരത്തുകളിൽ അശ്രദ്ധമായി കിടക്കുന്ന കേബിളുകൾ നീക്കം ചെയ്യാനുള്ള യജ്ഞവുമായി നഗരത്തിലെ വൈദ്യുത വിതരണ കമ്പനിയായ ബെസ്കോം. അപകടക്കെണി ഒരുക്കുന്ന ഒപ്റ്റിക്കൽ ഫൈബർ, ഡിഷ് ആന്റിന ഡേറ്റാ കേബിളുകൾ എന്നിവ നീക്കുന്നതിനൊപ്പംപരസ്യ ഹോർഡിങ്ങുകളിലേക്ക് അനധികൃതമായി വൈദ്യുതി കണക്ഷനെടുക്കാൻ ഉപയോഗിചിരിക്കുന്ന കേബിളുകളും നീക്കും.
ട്രാൻസ്ഫോമർ പരിസരത്ത് കുട്ടിയിട്ടുള്ള അനാവശ്യ ഇലക്ട്രിക് സാധനങ്ങൾ നീക്കാനും ബെസ്റകോം പരിധിയിൽ വരുന്ന 8 ജില്ലകളിലെ ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർമാർക്ക് നിർദേശം നൽകി.സഞ്ജയ്നഗറിലെ ബസ് ഷെൽറ്ററിൽ അശ്രദ്ധമായി കിടന്നിരുന്ന വൈദ്യുതി കേബിളിൽ നിന്നു ഷോക്കേറ്റ് കഴിഞ്ഞ ദിവസം യുവാവ് മരിച്ച സംഭവമാണ് യജ്ഞത്തിനു വഴിവച്ചത്.