ബംഗളൂരു: ബില്‍ ലഭിച്ച് 30 ദിവസത്തിനകം വൈദ്യുതി ചാർജ് അടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന് വിതരണ കമ്ബനി ബെസ്കോം അറിയിച്ചു.മുൻകൂറായി അടക്കേണ്ട സുരക്ഷാ നിക്ഷേപത്തിനും ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിർദേശം ബാധകമാണ്.കർണാടക വൈദ്യുതി റഗുലേറ്ററി കമീഷന്റെ ശിപാർശ അനുസരിച്ചാണ് പുതിയ നിർദേശം.
മീറ്റർ റീഡിങ് നടത്തി ബില്‍ തയാറാക്കിയ ദിവസം മുതല്‍ 15 ദിവസം പലിശയില്ലാതെ അടക്കാനുള്ള സൗകര്യം നിലവിലുണ്ട്. ബില്‍ അടക്കാത്ത ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം അടുത്ത മീറ്റർ റീഡിങ് ദിവസമാണ് വിച്ഛേദിക്കുക. റീഡർക്കൊപ്പം ലൈൻമാനും എത്തും. ഓണ്‍ലൈൻ സംവിധാനത്തില്‍ ബില്‍ അടക്കുന്നവർ അതിന്റെ രേഖ കരുതണം.
വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്ന പരാതി; ആര്‍ഡിഎക്സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസ് എടുത്തു
ആർഡിഎക്സ് സിനിമയുടെ നിർമാതാക്കള്‍ക്കെതിരെ കേസ് എടുത്തു. നിർമാണത്തിനായി 6 കോടി നല്‍കിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നല്‍ക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.ആർഡിഎക്സ് നിർമാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവർക്കെതിരെയാണ് കേസ്.തൃപ്പൂണിത്തുറ മാജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി.
തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാം ആണ് പരാതിക്കാരി. വഞ്ചന, ഗൂഢാലോചന കുറ്റം ചുമത്തി തൃപ്പൂണിത്തുറ പോലിസാണ് കേസ് എടുത്തത്. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാണ് പരാതി.വ്യാജ രേഖകള്‍ ഉണ്ടാക്കി നിർമ്മാണ ചിലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചുവെന്നും പരാതിയില്‍ പറയുന്നു. കൂടാതെ സിനിമയുടെ ചിലവും വരുമാനവും സംബന്ധിച്ച് സാമ്ബത്തിക രേഖകള്‍ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.