
ബെംഗളുരു : വൈദ്യുതി മോഷണം തടയാൻ 2025നകം എല്ലാ വീടുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിക്കാനൊരുങ്ങി ബെസ്കോം. 2 ഘട്ടങ്ങളിലായാണ് മീറ്റർ സ്ഥാപിക്കുന്നത്. 2 വർഷത്തിനുള്ളിൽ സർക്കാർ ഓഫിസുകൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായ ശാലകൾ എന്നിവിടങ്ങളിൽ 17 ലക്ഷം മീറ്ററുകൾ സ്ഥാപിക്കും. 2025നകം 55 ലക്ഷം വീടുകളിലും മീറ്ററുകൾ സ്ഥാപിക്കും. 4,900 കോടി രൂപയാണ് സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിന് വകയിരുത്തിയിരിക്കുന്നത്.