ബെംഗളൂരു: എച്ച്.എസ്.ആർ. ലേഔട്ടിലെ വീടുകൾക്ക് വൈദ്യുതി കണക്‌ഷൻ നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ബെസ്‌കോം എൻജിനിയർ പിടിയിൽ.ബെസ്‌കോമിന്റെ അഗരയിൽ പ്രവർത്തിക്കുന്ന ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയറായ സന്തോഷിനെയാണ് ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങുന്നതിന് ഇടനിലനിന്ന മല്ലികാർജുന എന്നയാളെയേയും പോലീസ് അറസ്റ്റുചെയ്തു.എച്ച്.എസ്.ആർ. ലേഔട്ടിലെ വീടുകളുടെ ഇലക്ട്രിക്കൽ ജോലികൾ കരാറെടുത്ത് നടത്തുന്ന സ്ഥാപനത്തിൽനിന്ന് 2.3 ലക്ഷം രൂപയാണ് എൻജിനിയർ കൈക്കൂലിയാവശ്യപ്പെട്ടത്.
എന്നാൽ സ്ഥാപനയുടമ ലോകായുക്ത പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ലോകായുക്തയുടെ നിർദേശമനുസരിച്ച് കൈക്കൂലിയായി ആവശ്യപ്പെട്ട പണം സ്ഥാപനമുടമ എൻജിനിയറുടെ ഓഫീസിലെത്തിച്ചുനൽകി. പണം സ്വീകരിക്കുന്നതിനിടെ അന്വേഷണസംഘം എൻജിനിയറെ കൈയോടെ പിടികൂടുകയായിരുന്നു.ഇയാളുടെ മുൻ ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
10 മിനിറ്റില്‍ 3 ക്വാര്‍ട്ടര്‍ വാറ്റ് തീര്‍ക്കണം, സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്തു; 45കാരന് ദാരുണാന്ത്യം
ആഗ്രയില്‍ അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. ജയ് സിംഗ് എന്നയാളാണ് മരണപ്പെട്ടത്.10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചതാണ് മരണകാരണം. രണ്ട് സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്തതാണ് മരണകാരണം. ഭോലാ, കേശവ് എന്നിങ്ങനെ ജയ് സിംഗിന്‍റെ രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.പത്ത് വര്‍ഷത്തിലധികമായി ജയ്, ഭോലാ, കേശവ് എന്നിവര്‍ സുഹൃത്തുക്കളാണ്.
റിക്ഷാ ഡ്രൈവറായ ജയ് സിംഗിനെ പിന്നീട് ശില്‍പ്ഗ്രാമിന് സമീപം റോഡരികില്‍ അബോധാവസ്ഥയില്‍ മകന്‍ കണ്ടെത്തുകയായിരുന്നു. ആദ്യം സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സ നല്‍കാന്‍ രണ്ട് ആരോഗ്യ കേന്ദ്രങ്ങളും തയ്യാറായില്ലെന്ന് പരാതിയുണ്ട്.ഒരു ക്വാര്‍ട്ടര്‍ മദ്യമെന്ന് പറയുന്നത് 180 മില്ലി ലിറ്ററാണ്.
മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചാല്‍ മൊത്തം പണവും കൊടുക്കാമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതോടെ ജയ് സിംഗ് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഫെബ്രുവരി എട്ടിനാണ് സംഭവം.എസ്‌എന്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് ജയ് മരിച്ചത്. ജയ് മരിച്ചതിന് ശേഷം പൊലീസില്‍ പരാതി നല്‍കരുതെന്ന് ഇരുവരും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്ന് സഹോദരന്‍ സുഖ്ബീര്‍ സിംഗ് ആരോപിച്ചു. ഒടുവില്‍ സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പരാതി നല്‍കിയത്