Home Featured ബംഗളുരു എയ്‌റോ ഇന്ത്യ 2025:എയര്‍ഷോയുടെ 15-ാമത് എഡിഷന്റെ തീയതി പ്രഖ്യാപിച്ചു ; വിശദമായി അറിയാം

ബംഗളുരു എയ്‌റോ ഇന്ത്യ 2025:എയര്‍ഷോയുടെ 15-ാമത് എഡിഷന്റെ തീയതി പ്രഖ്യാപിച്ചു ; വിശദമായി അറിയാം

എയ്‌റോ ഇന്ത്യ ബാംഗ്ലൂർ എയർഷോയുടെ 15-ാമത് എഡിഷന്റെ തീയതി നിശ്ചയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ ആയ എയ്‌റോ ഇന്ത്യ 2025 ഫെബ്രുവരി 10 മുതല്‍ 14 വരെ, യലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനില്‍ നടക്കും.പ്രതിരോധ മന്ത്രാലയം, ഇന്ത്യൻ എയർഫോഴ്‌സ്, എച്ച്‌എഎല്‍, ഡിആർഡിഒ, സിവില്‍ ഏവിയേഷൻ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന എയ്‌റോ ഇന്ത്യ എയർ ഷോയില്‍ രാജ്യത്തെയും വിദേശത്തെയും വ്യോമയാന മേഖലയില്‍ നിന്നുള്ള നൂറുകണക്കിന് കമ്ബനികള്‍ പങ്കെടുക്കും.

യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്റർ, സിവില്‍ എയർക്രാഫ്റ്റ്, ചെറുവിമാനങ്ങള്‍, മിസൈലുകള്‍, ആയുധങ്ങള്‍, റഡാർ സംവിധാനം, സ്പെയർ പാർട്സ്, ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് ഉല്‍പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സിവില്‍ ഏവിയേഷനും പ്രദർശനത്തിലുണ്ടാകും.ഇന്ത്യൻ എയ്‌റോസ്‌പേസ് വ്യവസായത്തില്‍ നിന്നുള്ള നിരവധി നിർമ്മാതാക്കളും സേവന ദാതാക്കളും എയ്‌റോ ഇന്ത്യയില്‍ വെച്ച്‌ ഉപഭോക്താക്കളെ കാണും. ഭാരതീയ എയ്‌റോസ്‌പേസ് വ്യവസായത്തിന്റെ വളർച്ചയ്‌ക്കുള്ള മികച്ച വേദി കൂടിയാണ് എയ്‌റോ ഇന്ത്യ എക്‌സിബിഷൻ.2023ല്‍ നടന്ന എയർ ഷോയുടെ 14-ാം പതിപ്പില്‍ 6 ലക്ഷത്തിലധികം പേർ പങ്കെടുത്തിരുന്നു.

മദ്യപിച്ച്‌ കടലില്‍ ഇറങ്ങി: ഗോവയിലെ ബീച്ചില്‍ തിരയില്‍പെട്ട 5 മലയാളി വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

വടക്കൻ ഗോവയിലെ കലൻഗുട്ട് ബീച്ചില്‍ മദ്യപിച്ച്‌ കടലില്‍ ഇറങ്ങിയ അഞ്ച് മലയാളി വിനോദ സഞ്ചാരികളെ ലൈഫ് ഗാർഡുകള്‍ രക്ഷപ്പെടുത്തി.25 നും 30 നും ഇടയില്‍ പ്രായമുള്ള ഇവർ രാവിലെ 6.20 ഓടെയാണ് കടലില്‍ ഇറങ്ങിയത്. ബീച്ചിലുണ്ടായിരുന്ന ഒരു ലൈഫ് ഗാർഡ് ശുഭം കേലാസ്‌കർ, ഈ സംഘം കടലില്‍ ഇറങ്ങുന്നത് ശ്രദ്ധിക്കുകയും അപകടത്തെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവർ അവഗണിച്ചു.

അപകടം മണത്ത ലൈഫ് ഗാർഡ് ലൈഫ്‌സേവർ ടവറിലെ സഹപ്രവർത്തകരോട് സജ്ജരായിരിക്കാൻ മുന്നറിയിപ്പ് നല്‍കി.തുടർന്ന് ഈ വിനോദസഞ്ചാരികള്‍ കൂടുതല്‍ ആഴത്തിലേക്ക് നീങ്ങുകയും തീരത്ത് നിന്നും മുപ്പത് മീറ്റർ അകലെ തിരയില്‍ അകപ്പെടുകയും ചെയ്തു. ഈഅപകടം കണ്ടതോടെ ബീച്ചില്‍ നിയോഗിക്കപ്പെട്ടിരുന്ന മറ്റു നാല് ലൈഫ് ഗാർഡുകള്‍ ഓടിയെത്തി അവരെ റെസ്ക്യൂ ട്യൂബുകളുടെ സഹായത്തോടെ കരയിലേക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന് ഇവരെ ബീച്ചിലുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളെ ഏല്‍പ്പിച്ചു.ഗോവയിലെ ബീച്ചുകളില്‍ വൈകുന്നേരം 6 മുതല്‍ രാവിലെ 7 വരെ നീന്താൻ നിരോധനമുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group