ബെംഗളൂരു: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും നാളുകൾ പ്രതീക്ഷിച്ച് വീണ്ടുമൊരു വിഷുപ്പലരി. ഉദ്യാനനഗരിയിലെ മലയാളികൾ വിഷു ആഘോഷ നിറവിലാണ്.
നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിലും വിഷുആഘോഷം നടത്തും. വിഷുത്തലേന്ന് കണി സാധനങ്ങളും സദ്യക്കുള്ള സാധനങ്ങളും വാങ്ങാൻ നിരവധി ആളുകൾ മാർക്കറ്റുകളിലെത്തി. പടക്കക്കടകളിലും വിഷുക്കോടി വാങ്ങാൻ തുണിക്കടകളിലും തിരക്ക് അനുഭവപ്പെട്ടു.