Home Featured ഓലയിലും ഊബറിലും ബുക്ക് ചെയ്‌തപ്പോൾ ലഭിച്ചത് ഒരേ ഡ്രൈവറെ;ബെംഗളൂരു യുവാവിന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓലയിലും ഊബറിലും ബുക്ക് ചെയ്‌തപ്പോൾ ലഭിച്ചത് ഒരേ ഡ്രൈവറെ;ബെംഗളൂരു യുവാവിന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നഗരത്തിലേക്ക് യാത്ര ചെയ്യാനാണെങ്കില്‍ ഇന്ന് ക്യാബുകളാണ് ഏറ്റവും സുരക്ഷിതം. പക്ഷേ. ക്യാബുകള്‍ ബുക്ക് ചെയ്ത് കിട്ടാനാണ് പാട്.യൂബര്‍, ഓല, തുടങ്ങിയ നിരവധി ടാക്സി ക്യാബുകള്‍ ഉണ്ടെങ്കിലും ഒരു ട്രിപ്പ് ഓർഡർ ശരിയായി കിട്ടാന്‍ ഏറെ പാടുപെടുന്നു. ഒന്നിലധികം ആപ്ലിക്കേഷനികളില്‍ നിന്ന് ബുക്ക് ചെയ്യാന്‍ ശ്രമിച്ചാലും സ്ഥിതി ഒന്ന് തന്നെ. എന്നാല്‍ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ക്യാപിറ്റലാണ് ബെംഗളൂരു നഗരത്തിന് മറ്റൊരു കാര്യമാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്.ബെംഗളൂരു നഗരത്തിലെ ഒരു ടാക്സി ഉപഭോക്താവ് ഓലയില്‍ നിന്നും ഊബറില്‍ നിന്നും യാത്രയ്ക്കായി ടാക്സി ബുക്ക് ചെയ്തു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ട് ആപ്ലിക്കേഷനില്‍ നിന്നും ലഭിച്ചത് ഒരേ ഡ്രൈവറെ. രണ്ട് വ്യത്യസ്ത ടാക്സി ആപ്ലിക്കേഷനില്‍ നിന്ന് ഒരേ ഡ്രൈവറെ ലഭിച്ചതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും shek തന്‍റെ എക്സ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചു.

‘ഓലയിലും യൂബറിലും ഒരേ യാത്രയാണ് ലഭിച്ചത്. ഇതെങ്ങനെ സാധ്യമാകും? ‘ അദ്ദേഹം സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച്‌ കൊണ്ട് ചോദിച്ചു. ആനന്ദ എസ് എന്ന് പേരുള്ള ഡ്രൈവറും അദ്ദേഹത്തിന്‍റെ KA03AH3126 എന്ന നമ്ബറിലുള്ള വൈറ്റ് എറ്റിയോസ് ടാക്‌സിയുമാണ് ഓലയുടെയും ഊബറിന്‍റെയും സ്ക്രീന്‍ ഷോട്ടുകളില്‍ ഉണ്ടായിരുന്നത്.ബെംഗളൂരുവിന്‍റെ മാത്രം പ്രത്യേകത സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഏറെ രസിപ്പിച്ചു. കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി. ‘ഡ്രൈവർ യഥാർത്ഥത്തില്‍ വളരെ മാധുര്യമുള്ളയാളാണ്. മികച്ച വിലയ്ക്ക് ഒപ്റ്റിമൈസ് ചെയ്യാൻ ആഗ്രഹിച്ചതിനാല്‍ അദ്ദേഹം ഒന്നിലധികം റൈഡിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നു.’ ഒരു കാഴ്ചക്കാരനെഴുതി.

‘കൂടുതല്‍ റൈഡുകകള്‍ക്കായി ക്യാബ് ഡ്രൈവർമാര്‍ രണ്ട് ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നു.’ മറ്റൊരു കാഴ്ചക്കാരന്‍ ഇതൊക്കെ ബെംഗളൂരുവിന് എന്ത് എന്ന മട്ടില്‍ മറുപടി പറഞ്ഞു. ‘ഇത് ആദ്യത്തെതല്ല. എപ്പോഴും സംഭവിക്കുന്നു. ഓല കൂടുതല്‍ പണം നല്‍കുന്നതിനാല്‍ അവർ യൂബർ റൈഡ് റദ്ദാക്കുന്നു.’ മറ്റൊരു കാഴ്ചക്കാരനെഴുതി. ഒടുവില്‍ ഷേക് തന്നെ തന്നെ പോസ്റ്റ് അപ്ഡേറ്റ് ചെയ്തു. ‘അപ്ഡേറ്റ്. ഞാന്‍ ക്യാബെടുത്തു. ആനന്ദ വന്നു. അദ്ദേഹത്തോടെ എനിക്ക് എസിയുടെ സ്വിച്ച്‌ ഓഫ് ചെയ്യാന്‍ പോലും പറയേണ്ടിവന്നില്ല. തീര്‍ച്ചയായും ഭാഗ്യവാനാണ്.’ ഷേക്കിന്‍റെ കുറിപ്പ് ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് കണ്ടത്.

വ്യോമസേനാ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഫേസ്‌ബുക്ക് ഫ്രണ്ട് ആഭരണങ്ങളും ലക്ഷങ്ങളും വാങ്ങി, ആദ്യകൂടിക്കാഴ്ചയില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തി

ഫേസ്ബുക്ക് സുഹൃത്ത് നഗ്നദൃശ്യങ്ങള്‍ പകർത്തി നാലു ലക്ഷം രൂപയും ആഭരണങ്ങളും കവർന്നെന്ന പരാതിയുമായി യുവതി. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിനിയായ യുവതിയാണ് ശ്യാം സുപത്കർ എന്നയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.നാല് വർഷത്തെ ഫേസ്ബുക്ക് സൗഹൃദത്തിനൊടുവില്‍ നേരില്‍ കണ്ടപ്പോള്‍ പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം തന്റെ നഗ്നദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി.തുടർന്ന് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഇയാള്‍ തന്നില്‍ നിന്നും പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. എയർഫോഴ്സ് ഉദ്യോസ്ഥനെന്ന വ്യാജേനയാണ് യുവാവ് സൗഹൃദം സ്ഥാപിച്ചത്.

ശ്യാം വർമ എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ പ്രതിയെ നാല് വർഷം മുമ്ബ് ഫേസ്ബുക്കില്‍ കൂടിയാണ് പരിചയപ്പെട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു. താനൊരു ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണെന്നും താൻ നാഗ്പൂരിലാണ് താമസിക്കുന്നതെന്നും ഇയാള്‍ അവകാശപ്പെട്ടു.ഒടുവില്‍ കണ്ടുമുട്ടാൻ ഇരുവരും തീരുമാനിച്ചു. കൂടിക്കാഴ്ചയ്ക്കിടെ, സുപത്കർ യുവതിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നല്‍കി, അവരെ ബോധരഹിതയാക്കി. തുടർന്ന് നഗ്ന ചിത്രം പകർത്തുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പുറത്തുവിടുമെന്ന് സുപത്കർ ഭീഷണിപ്പെടുത്തിയതായി അജ്‌നി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.തുടർന്ന്, നാല് ലക്ഷം രൂപയും സ്വർണവും വെള്ളി ആഭരണങ്ങളും പ്രതി തട്ടിയെടുത്തു.

ഇയാള്‍ വ്യോമസേനാ ഉദ്യോഗസ്ഥനല്ലെന്ന് മനസിലാക്കിയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. 36കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്, ശ്യാം സുപത്കർ എന്നയാള്‍ക്കെതിരെ ബലാത്സംഗം, പണം തട്ടിയെടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുത്തു. ഇയാളെ ഉടൻ പിടികൂടുമെന്ന് പോലസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group