മലയാളി യുവാവ് ബംഗളൂരുവില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം താനൂർ മൂലക്കല്‍ സ്വദേശി മുജീബ് റഹ്മാൻ (43) ആണ് മരിച്ചത്.ബൊമ്മനഹള്ളിയിലെ സ്വകാര്യ കമ്ബനിയില്‍ സെയില്‍സ് മാനായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടെ ശനിയാഴ്ച രാവിലെയാണ് മരണം. മൃതദേഹം ശിഹാബ് തങ്ങള്‍ സെന്ററില്‍ അന്ത്യകർമ്മങ്ങള്‍ക്ക് ശേഷം കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തില്‍ നാട്ടിലേക്ക് കൊണ്ട്പോയി. ഖബറടക്കം കുണ്ടുങ്ങല്‍ ജുമാമസ്ജിദില്‍.പിതാവ്: ഹംസ.മാതാവ്: മൈമൂന. ഭാര്യ: സലീഖ. മക്കള്‍: ഷാഹിന മുംതാസ്, ഷഹാന മുംതാസ്, ഷാഹിദ്. സഹോദരങ്ങള്‍: അയ്യൂബ് ഫൈസല്‍, റാഷിദ്, നാസർ, ഖൈറുന്നീസ
കളിസ്ഥലം ഇല്ലെങ്കില്‍ സ്കൂളും വേണ്ട; സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി
കുട്ടികള്‍ക്കുള്ള കളിസ്ഥലം ഒരുക്കാൻ കഴിയില്ലെങ്കില്‍ സ്കൂളും വേണ്ടെന്ന് ഹൈക്കോടതി. സ്കൂളുകളില്‍ കളിസ്ഥലം നിർബന്ധമായും വേണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി സിഗിംള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസ് പിവി കുഞ്ഞി കൃഷണനാണ് സർക്കാരിന് നിർദേശം നല്‍കിയത്.കൊല്ലം തേവായൂർ സർക്കാർ എല്‍പി സ്കൂളിലെ കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമിക്കുന്നതിനെതിരെ പിടിഎ പ്രസിഡന്റ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
കളിസ്ഥലമില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടാൻ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.സ്കൂളുകളില്‍ ഏത് രീതിയില്‍ എങ്ങനെ കളിസ്ഥലങ്ങള്‍ വേണമെന്നത് സർക്കാരിന് തീരുമാനിക്കാമെന്നും ഇത് സംബന്ധിച്ച് സർക്കാർ കൃത്യമായ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതി അറിയിച്ചു. നാല് മാസത്തിനുള്ളില്‍ മാർഗനിർദേശങ്ങള്‍ പുറത്തിറക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. കളിസ്ഥലങ്ങളില്‍ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കാരിന്റെ മാർഗനിർദേശങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.