ബെംഗളൂരു : പബ്ബിൽനിന്ന് മടങ്ങവേ കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതിയുടെ പരാതി. ബെംഗളൂരുവിലെ താമസക്കാരിയാണ് കോറമംഗല പോലീസിൽ പരാതി നൽകിയത്. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ യുവതിക്കെതിരേ ലൈംഗികാതിക്രമമുണ്ടായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.കോറമംഗലയിലെ പബ്ബിലെത്തിയ യുവതി ഏതാനും മണിക്കൂറിനുശേഷം ഇവിടെ നിന്നിറങ്ങിയിരുന്നു. എന്നാൽ, പിന്നീട് ഇവർ രണ്ടുകിലോമീറ്റർ അകലെയുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് രാവിലെ ഉണർന്നത്.
തുടർന്ന് സമീപവാസികളുടെ സഹായം തേടുകയായിരുന്നു. താൻ ബലാത്സംഗത്തിത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി പിന്നീട് പരാതി നൽകി.യുവതി സന്ദർശിച്ച പബ്ബിൻ്റെയും സഞ്ചരിച്ച വഴിയിലേയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഒറ്റയ്ക്ക് പബ്ബിലെത്തിയ യുവതിക്കൊപ്പം പുറത്തിറങ്ങുമ്പോഴും ആരുമുണ്ടായിരുന്നില്ല.
പത്ത് രൂപ കൂലിക്കാരന്റെ മകൻ; ഇന്ന് ആസ്തി 2000 കോടി; കുട്ടിക്കാലം ഓര്‍ത്തെടുത്ത് ഐഡി ഫ്രഷ് ഉടമ മുസ്തഫ
തന്റെ അച്ഛൻ ദിവസക്കൂലിക്കാരനായിരുന്നുവെന്നും ദിവസം വെറും പത്ത് രൂപ മാത്രമായിരുന്നു അദ്ദേഹത്തിന്റെ വരുമാനമെന്നും ഐഡി ഫ്രഷ് ഫുഡ് സിഇഒയും മലയാളിയുമായ മുസ്തഫ പി സി.ദി ന്യൂണ്‍ ഷോ പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് മുസ്തഫയുടെ വെളിപ്പെടുത്തല്‍. 2000 കോടി രൂപയുടെ ആസ്തിയുള്ള ഐഡി ഫ്രഷ് ഫുഡ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.തന്റെ അച്ഛൻ ഇഞ്ചി കൃഷി നടത്തുന്ന ഒരു തോട്ടത്തിലാണ് ജോലി ചെയ്തിരുന്നതെന്നും കൂടാതെ തനിക്ക് പത്ത് വയസുള്ളപ്പോള്‍ മുതല്‍ വിറക് ശേഖരിച്ച് ഗ്രാമത്തില്‍ കൊണ്ട് വന്നു വില്‍ക്കുമായിരുന്നു എന്നും മുസ്തഫ പറഞ്ഞു.
കൂടാതെ തന്റെ സഹോദരങ്ങളും പല ജോലികള്‍ ചെയ്ത് അച്ഛനെ സഹായിച്ചിരുന്നുവെന്നും പോഡ്കാസ്റ്റ് ഹോസ്റ്റുമായുള്ള സംഭാഷണത്തില്‍ മുസ്തഫ പറഞ്ഞു.തന്റെ കുടുംബത്തിലേക്ക് ആദ്യമായി ഒരു ആടിനെ വാങ്ങി നല്‍കിയത് താനായിരുന്നുവെന്നും മുസ്തഫ പറയുന്നു. അച്ഛനൊപ്പം ഫാമില്‍ ജോലി ചെയ്ത് സ്വരൂപിച്ച 150 രൂപ കൊണ്ടായിരുന്നു അന്ന് ആടിനെ വാങ്ങിയത്. അതായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ ആദ്യത്തെ സമ്ബാദ്യം, മുസ്തഫ പറയുന്നു. ശേഷം ഒന്ന് എന്നുള്ള ആടിന്റെ എണ്ണം മൂന്നും നാലുമായി മാറിയതായും പിന്നീട് അവയെ വിറ്റ് ഒരു പശുവിനെ വാങ്ങിയെന്നും പശുവിനെ വാങ്ങിയതോടെ കുടുംബത്തിന് ഒരു സ്ഥിര വരുമാനം ഉണ്ടായി എന്നും മുസ്തഫ പോഡ്കാസ്റ്റില്‍ പറഞ്ഞു. തന്റെ ബാല്യ കാല ഓര്‍മ്മകളും അനുഭവങ്ങളുമാണ് അദ്ദേഹം പോഡ്കാസ്റ്റിലൂടെ പങ്കുവച്ചത്.