Home Featured ബെംഗളൂരു : മജെസ്റ്റിക്കിന് സമീപത്തെ മാളിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം

ബെംഗളൂരു : മജെസ്റ്റിക്കിന് സമീപത്തെ മാളിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം

ബെംഗളൂരു : മജെസ്റ്റിക്കിന് സമീപത്തെ മാളിൽ യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തുന്ന മധ്യവയസ്കന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്വേഷണമാരംഭിച്ച് പോലീസ്.മാളിലെ ഗെയിംസോണിൽ നിൽക്കുകയായിരുന്ന യുവതിയെയാണ് മധ്യവയസ്കൻ ലൈംഗികോദ്ദേശ്യത്തോടെ സ്പർശിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. യുവതിയോട് അതിക്രമം കാട്ടിയശേഷം ഇയാൾ തിരക്കിനിടയിലേക്ക് മാറിനിൽക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

https://x.com/HateDetectors/status/1718887158122197008?s=20

മക്കളെ കാണാത്തതിനാല്‍ മാനസിക വിഷമം’; പാകിസ്താൻകാരനെ വിവാഹംചെയ്ത അഞ്ജു ഇന്ത്യയിലേക്ക് മടങ്ങുന്നു

പെഷവാര്‍: ഫെയ്സ്ബുക്ക് പ്രണയത്തിന് പിന്നാലെ പാകിസ്താനിലേക്ക് കടക്കുകയും മതംമാറി കാമുകനെ വിവാഹം കഴിയ്ക്കുകയും ചെയ്ത അഞ്ജു ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു.ഇന്ത്യയിലുള്ള മക്കളെ കാണാനാണ് അഞ്ജു വരുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പാകിസ്താനിലേക്ക്തന്നെ തിരിച്ചുവരുമെന്നും ഭര്‍ത്താവ് നസ്റുള്ള പിടിഐയോട് വ്യക്തമാക്കി. ‘ഞങ്ങള്‍ എൻഒസിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. അത് അനുവദിച്ചുകിട്ടാൻ കുറച്ച്‌ സമയമെടുക്കും. വാഗാ ബോര്‍ഡര്‍ കടന്നുള്ള യാത്രയ്ക്കുള്ള രേഖകള്‍ ശരിയായാല്‍ അഞ്ജു ഇന്ത്യയിലേക്ക് പോകും. അഞ്ജു മക്കളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അവരെ കണ്ടശേഷം അവര്‍ പാകിസ്താനിലേക്ക് തിരിച്ചെത്തും.

‘ നസ്റുള്ള പറയുന്നു. കഴിഞ്ഞ ജൂലൈ 25-നാണ് ഫെയ്സ്ബുക്ക് സുഹൃത്തായ നസ്റുള്ളയെ വിവാഹം ചെയ്തത്. ഇതിന് പിന്നാലെ ഇരുവരും ഒരുമിച്ചുള്ള വീഡിയോ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അഞ്ജുവിന്റെ വിസ ഒരു വര്‍ഷത്തേക്ക് നീട്ടിനല്‍കിയിരുന്നു. 2019 മുതല്‍ ഇരുവരും ഫെയ്സ്ബുക്ക് സുഹൃത്തുക്കളായിരുന്നു. തുടര്‍ന്ന് പ്രണയത്തിലാകുകയും അഞ്ജു പാകിസ്താനിലേക്ക് കടക്കുകയുമായിരുന്നു. ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലെ അപ്പര്‍ ദിര്‍ സ്വദേശിയാണ് നസ്റുള്ള. 29-കാരനായ നസ്റുള്ള മെഡിക്കല്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്.

വിവാഹിതയും പതിനഞ്ചും ഏഴും വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മയുമാണ് അഞ്ജു. വിവാഹത്തിന് ശേഷം മതം മാറിയ അഞ്ജു ഫാത്തിമ എന്ന പേര് സ്വീകരിച്ചിരുന്നു. ജയ്പുരിലേക്ക് പോകുന്നെന്ന് ഭര്‍ത്താവ് അരവിന്ദിനോട് പറഞ്ഞാണ് 34 കാരിയായ അഞ്ജു പാകിസ്താനിലേക്ക് കടന്നത്. ഭിവാഡിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു അഞ്ജുവും അരവിന്ദും. വിദേശത്ത് ജോലിക്ക് പോകാൻ 2020-ലാണ് അഞ്ജു പാസ്പോര്‍ട്ട് എടുത്തത്

You may also like

error: Content is protected !!
Join Our WhatsApp Group