തന്റെ ഫ്ലാറ്റിലെ മുറി പങ്കിടാൻ അനുയോജ്യമായ ആളെ കണ്ടെത്താൻ ടിൻഡര്‍ പ്രൊഫൈല്‍ ആരംഭിച്ചിരിക്കുകയാണ് ബാംഗ്ലൂര്‍ സ്വദേശിനിയായ യുവതി.22 കാരിയായ കരുണ ടാറ്റയാണ് തന്റെ ഫ്ലാറ്റിലെ റൂമിന് വേണ്ടി ടിൻഡര്‍ അക്കൌണ്ട് തുറന്ന് “അനുയോജ്യമായ പങ്കാളിയെ തിരയുന്നു” എന്ന് കുറിച്ചാണ് പ്രൊഫൈല്‍ ആരംഭിച്ചത്.
ഫ്ലാറ്റുകളില്‍ താമസിക്കുമ്ബോള്‍ വാടക ഷെയര്‍ ചെയ്യാനാണ് പലരും ഒരു പങ്കാളിയെ തിരയുന്നത്. ഫ്ലാറ്റില്‍ നിന്നും മാറേണ്ട സാഹചര്യം ഉണ്ടായാല്‍ പകരം ഒരാള്‍ എത്തും വരെ ചിലപ്പോള്‍ ഡെപ്പോസിറ്റ് പോലും തിരികെ കിട്ടിയെന്ന് വരില്ല.”കോലി നമ്ബര്‍ 420″ എന്നാണ് റൂമിന് കരുണ പേര് നല്‍കിയിരിക്കുന്നത്. ” സൗന്ദര്യ ശാസ്ത്രത്തിന്റെ രാഞ്ജി (Queen Of Aesthetics) ” എന്നാണ് പ്രൊഫൈല്‍ വിവരങ്ങളില്‍ റൂമിന്റെ വിശേഷണമായി ചേര്‍ത്തിരിക്കുന്നത്. റൂമിലേക്ക് ഒരാളെ കണ്ടെത്താൻ ഒരുപാട് വഴികള്‍ ഉപയോഗിച്ചുവെങ്കിലും എല്ലാം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് റൂമിന്റെ പേരില്‍ തന്നെ ഒരു ടിൻഡര്‍ പ്രൊഫൈല്‍ ഉണ്ടാക്കാൻ തീരുമാനിച്ചതെന്ന് കരുണ പറയുന്നു. കരുണയുടെ പോസ്റ്റ് എക്‌സിലും വൈറലാണ്.ഒരുപാട് പേര്‍ തന്റെ റൂംമേറ്റാകാൻ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ശരിയായ ഒരാളെ കണ്ടെത്തും വരെ അന്വേഷണം തുടരുമെന്നും കരുണ പിന്നീട് വ്യക്തമാക്കി.
പങ്കാളിയുമായി വാക്കുതര്‍ക്കം: പിന്നാലെ ക്രിസ്‌മസ് ട്രീയെടുത്ത് കാമുകനെ ക്രൂരമായി മര്‍ദ്ദിച്ച 20കാരി അറസ്റ്റില്‍
പങ്കാളിയുമായി തര്‍ക്കത്തിനൊടുവില്‍ ക്രിസ്‌മസ് ട്രീയെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് യുവതി. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള സെന്റ് പിറ്റേഴ്‌സ്‌ബര്‍ഗിലാണ് സംഭവം.20വയസുകാരിയായ കാമുകി മിറാക്കിള്‍ റിവേറയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു.ക്രിസ്‌മസ് തലേന്ന് രാത്രിയോടെയാണ് സംഭവമുണ്ടായത്. മിറാക്കിള്‍ തന്റെ പങ്കാളിയായ 24കാരനുമായി കിടപ്പുമുറിയില്‍ വച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവാവ് കിടപ്പുമുറിയില്‍ നിന്ന് പുറത്തുവന്ന് വെളിയിലെ സോഫയില്‍ കിടന്നു. ഇതോടെ പിന്നാലെ ദേഷ്യപ്പെട്ടെത്തിയ മിറാക്കിള്‍ ക്രിസ്‌മസ് ട്രീ എടുത്ത് യുവാവിനെ തുടരെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് പിന്നാലെ യുവാവിന്റെ അരയ്‌ക്ക് മുകളിലുള്ള ശരീരഭാഗങ്ങളിലും കൈകളിലും മുറിവേറ്റു.
തുടര്‍ന്ന് യുവതിക്കെതിരെ നല്‍കിയ പരാതിയില്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്ത് മിറാക്കിളിനെ ജയിലിലടച്ചു. പിന്നീട് ക്രിസ്മസ് ദിനത്തില്‍ യുവതി ജയില്‍മോചിതയായി. ഏത്‌തരം വസ്‌തു ഉപയോഗിച്ചുണ്ടാക്കിയ ക്രിസ്‌മസ് ട്രീയാണെന്നോ വലിപ്പം എത്രയെന്നോ ഇവര്‍ക്കെതിരായ പരാതിയില്‍ ഇല്ലെന്ന് പൊലീസ് അറിയിച്ചു. അതിനാല്‍ തന്നെ ഇത് തൊണ്ടിയായി കേസില്‍ ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇരുവരും ഒന്നിച്ച് ജിവിക്കുകയായിരുന്നെന്നാണ് വിവരം.ജയില്‍ മോചിതയായ മിറാക്കിളിനോട് യുവാവില്‍ നിന്നും അകന്നുകഴിയണം എന്നാണ് ഉത്തരവിട്ടിരിക്കുന്നത്.