Home Featured ബെംഗളൂരു: ആദ്യം ഫോണിലേക്കൊരു മെസേജെത്തി; ആരെന്ന് തിരക്കിയ യുവതിക്ക് വന്നത് അശ്ലീല ദൃശ്യങ്ങളുടെ പ്രവാഹം; അവസാനം പോലീസില്‍ പരാതിയുമായി യുവതി

ബെംഗളൂരു: ആദ്യം ഫോണിലേക്കൊരു മെസേജെത്തി; ആരെന്ന് തിരക്കിയ യുവതിക്ക് വന്നത് അശ്ലീല ദൃശ്യങ്ങളുടെ പ്രവാഹം; അവസാനം പോലീസില്‍ പരാതിയുമായി യുവതി

ബെംഗളൂരു: പരിചയമില്ലാത്ത നമ്ബറില്‍ നിന്ന് ഫോണിലേക്ക് മെസ്സേജ് എത്തുകയും പിന്നീട് അശ്ലീല സന്ദേശങ്ങളുടെയും ദൃശ്യങ്ങളുടെയും പ്രവാഹം.ഇത് നിരന്തരമായതോടെ മാനസികമായി തളര്‍ന്ന യുവതി പോലീസില്‍ പരാതി നല്‍കി. വാട്സ് ആപ്പിലേക്കാണ് അശ്ലീല വീഡിയോ എത്തിയത്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിമാക്കിയെന്ന് പൊലീസ് അറിയിച്ചു. ഡിസംബര്‍ 14ന് ബെംഗളൂരുവിലാണ് സംഭവം. ആദ്യം യുവതിയുടെ ഫോണിലേക്ക് വാട്സ് ആപ്പ് വഴി മെസേജ് വന്നു. അയച്ചയാളുടെ നമ്ബര്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തതിനാല്‍ ആരാണെന്ന് അന്വേഷിച്ച്‌ യുവതി മറുപടി അയച്ചു. ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം, ഈ നമ്ബറില്‍ നിന്ന് അശ്ലീല സന്ദേശങ്ങളും പോണ്‍ വീഡിയോകളും അയയ്ക്കാൻ തുടങ്ങി.സന്ദേശങ്ങള്‍ നിറഞ്ഞതോടെ, നമ്ബറിന്റെ ഉടമയാരാണെന്നറിയാൻ യുവതി ശ്രമം തുടങ്ങി. പലതവണ ശ്രമിച്ചിട്ടും വ്യക്തിത്വം വെളിപ്പെടുത്തിയില്ല.

ഇത്തരം സന്ദേശങ്ങള്‍ അയക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഈ നമ്ബറില്‍ നിന്ന് വീഡിയോ കോളും വരാൻ തുടങ്ങി. ‌വീഡിയോ കോള്‍ അറ്റൻഡ് ചെയ്തപ്പോള്‍ വിളിച്ചയാള്‍ തന്റെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തു.തുടര്‍ച്ചയായി വീഡിയോ കോളുകള്‍ വിളിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും സ്വകാര്യഭാഗങ്ങളുടെ ഫോട്ടോകളും പോണ്‍ വീഡിയോകളും അയയ്ക്കാൻ തുടങ്ങിയതോടെയാണ് യുവതി ഡിസംബര്‍ 16ന് പൊലീസ് സമീപിച്ചത്. പ്രതിയെ പിടികൂടാനാണ് നമ്ബര്‍ ബ്ലോക്ക് ചെയ്യാതിരുന്നതെന്നും പൊലീസ് പറഞ്ഞു. യുവതി പൊലീസിന് മുന്നില്‍ മൊഴി കൊടുത്ത സമയത്തടക്കം ഇയാള്‍ ചൈല്‍ഡ് പോണ്‍ വീഡിയോയും സന്ദേശവും അയച്ചു.

ഈ നമ്ബര്‍ സ്വിച്ച്‌ ഓഫാണെന്നും മറ്റെന്തോ മാര്‍ഗമുപയോഗിച്ചാണ് ഇയാള്‍ സന്ദേശങ്ങള്‍ അയക്കുന്നതെന്നും പൊലീസ് പറഞ്ഞു. ആരെയും സംശയമില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ആവശ്യമെങ്കില്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടുമെന്ന് പൊലീസ് വ്യക്തമാക്കി. പോക്‌സോ നിയമത്തിലെ സെക്ഷൻ 15 പ്രകാരവും ഐപിസി മറ്റ് വകുപ്പുകള്‍ പ്രകാരവും അഡുഗോഡി പൊലീസ് കേസെടുത്തു. പരാതി നല്‍കിയതിന് ശേഷവും യുവതിക്ക് അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group