വയനാട് മുട്ടില്‍ പാറക്കലില്‍ നിര്‍ത്തിയിട്ട സ്കൂള്‍ ബസില്‍ കാര്‍ ഇടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം.കാര്‍ യാത്രികയായ ബെംഗളൂരു സ്വദേശിനി ജുബീന താജ് (55) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജുബീനയെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കര്‍ണാടക നിയമ സഭക്കിനി ‘മലയാളി’ സ്പീക്കര്‍; ആഘോഷത്തിമിര്‍പ്പില്‍ കാസര്‍കോട്
കര്‍ണാടക നിയമസഭ സ്പീക്കറായി മലയാളിയും മംഗളുരു എംഎല്‍എയുമായ യു.ടി ഖാദര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതില്‍ മംഗളൂരുവിലെന്നപോലെ കാസര്‍കോടും ആഹ്ലാദം അലയടിക്കുകയാണ്.മംഗളുരുവില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭയില്‍ എത്തുന്നത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന യു.ടി ഖാദര്‍ കോണ്‍സിന്റെ കര്‍ണാടകയിലെ ന്യൂനപക്ഷ മുഖം കൂടിയാണ്.2013-18, 2018-19 വര്‍ഷങ്ങളിലായി കോണ്‍ഗ്രസ് മന്ത്രി സഭകളില്‍ ആരോഗ്യ-ഭക്ഷ്യ-കുടുംബ ക്ഷേമ, ഭവന, നഗര വികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന യു.ടി.ഖാദര്‍ ഇത്തവണ മന്ത്രിയാവില്ലെന്നറിഞ്ഞപ്പോള് നിരാശരായവര്‍ സ്പീക്കറായി അദ്ദേഹം എത്തുന്നതിന്റെ ആവേശത്തിലാണ്.
ഇന്നലെ ബെംഗളൂരുവില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്പീക്കറായി ചുമതലയേറ്റു.1972, 1978, 1999, 2004 വര്‍ഷങ്ങളില്‍ മംഗളൂരു മണ്ഡലത്തില്‍ എംഎല്‍എ ആയിരുന്ന കാസര്‍കോട് ഉപ്പള ഗേറ്റിനടുത്ത പള്ളത്തെ പരേതനായ യു.ടി. ഫരീദിന്റെ മകനാണ് യു.ടി. ഖാദര്‍. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2007ലെ ഉപ തിരഞ്ഞെടുപ്പിലാണ് ഖാദര്‍ ആദ്യമായി മത്സരിച്ച് ജയിക്കുന്നത്.
2008, 2013, 2018, 2023 പൊതുതിരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചു. 2022ല്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപ നേതാവായിരുന്നു. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശിനി ലമിസാണ് ഭാര്യ. ഖാദറിന്റെ മലയാളത്തിന് അത്ര ഒഴുക്കില്ല. ഇംഗ്ലിഷും കന്നഡയും കലരും. പക്ഷേ മംഗളൂരുവിലെ മലയാളികള്‍ക്ക് അദ്ദേഹം സ്വന്തം ജനപ്രതിനിധിയാണ്.ഇപ്പോഴും കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു അദ്ദേഹം.
മകള്‍ ഹവ്വ നസീമയെ കര്‍ണാടകയില്‍ നിന്ന് കേരളത്തിലയച്ചാണ് 2 വര്‍ഷം പഠിപ്പിച്ചത്. മലപ്പുറത്ത് മഅ്ദിൻ അക്കാദമിയില്‍ ഖുര്‍ആൻ പഠനവും മഞ്ചേരി ഗവ. ഗേള്‍സ് സ്കൂളില്‍ 9,10 ക്ലാസ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ഹവ്വ ഇപ്പോള്‍ മംഗളൂരു സെന്റ് അലോഷ്യസ് കോളജില്‍ ബിഎ സൈക്കോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്