Home Featured ബെംഗളൂരു: സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവതി ജീവനൊടുക്കി

ബെംഗളൂരു: സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവതി ജീവനൊടുക്കി

ബെംഗളൂരു: സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് ആൺ സുഹൃത്ത് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് യുവതി ജീവനൊടുക്കി.ബെംഗളൂരു റൂറലിലെ മല്ലസാന്ദ്ര സ്വദേശിനിയായ ആശ (21) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ ആശയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആശയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് പ്രദേശവാസിയായ അവിനാശ് എന്ന യുവാവിനെതിരേ പോലീസ് കേസെടുത്തു.

കഴിഞ്ഞ അഞ്ചുവർഷത്തിലായി അടുപ്പത്തിലായിരുന്ന ആശയും അവിനാശും വിവാഹം കഴിക്കാർ തീരുമാനിച്ചിരിക്കയായിരുന്നു. എന്നാൽ ആശയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തു. ഇക്കാര്യം അവിനാശിനെ അറിയിച്ചതോടെ തന്നെ ആശ വഞ്ചിക്കുകയാണെന്ന് അവിനാശ് ആരോപിച്ചു. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ആശയെന്ന് വീട്ടുകാർ പറഞ്ഞു.സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണെന്ന് ബാഗൽകുണ്ഡെ പോലീസ് അറിയിച്ചു.

മൈസൂരു-ബംഗളൂരു അതിവേഗപാത മരണപ്പാത

മൈസൂരു-ബംഗളൂരു പത്തുവരി അതിവേഗപാതയില്‍ 2023 ജനുവരി മുതല്‍ ഇതുവരെ ഉണ്ടായത് 132 വാഹനാപകടങ്ങള്‍. യാത്രക്കാരുടെ മരണത്തിനിടയാക്കിയ അപകടങ്ങളാണിവ.പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്തത് മാര്‍ച്ച്‌ 12നാണ്. അന്നുമുതല്‍ ഉണ്ടായത് ഇതുവരെയുള്ളത് നൂറു അപകടങ്ങളാണ്. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്ബേ പാത ഭാഗികമായി തുറന്നുകൊടുത്തിരുന്നു. അപകടങ്ങള്‍ കൂടിയതോടെ പൊലീസും വാഹന ഗതാഗതവകുപ്പും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

പാതയില്‍ ചന്നപട്ടണ മുതല്‍ മാണ്ഡ്യ വരെയുള്ള ഭാഗത്താണ് കൂടുതല്‍ അപകടമരണങ്ങള്‍ നടന്നത്. ജൂണ്‍ 30 വരെ ഈ ഭാഗത്ത് 172 അപകടങ്ങളിലായി 49 പേരാണ് മരിച്ചത്. സര്‍വിസ് റോഡുകള്‍, സുരക്ഷ-സൂചക ബോര്‍ഡുകള്‍, പൊലീസ് സുരക്ഷ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി പെട്ടെന്ന് പാത ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

ഇത്രയധികം വേഗതയുള്ള ഒരു പാതക്ക് ആവശ്യമായ രൂപത്തില്‍ ഇവിടെ സൂചന ബോര്‍ഡുകള്‍ ഇല്ലെന്ന് ട്രാഫിക് ആൻഡ് റോഡ് സേഫ്ടി എ.ഡി.ജി.പി അലോക് കുമാര്‍ പറയുന്നു. വളഞ്ഞുപുളഞ്ഞുകിടക്കുന്ന പാതയുടെ പ്രത്യേകതയും അപകടത്തിനിടയാക്കുന്നു. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയും വലിയ അളവില്‍ അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. മുംബൈ-പുണെ പോലുള്ള മറ്റ് അതിവേഗപാതകളിലും തുടക്കത്തില്‍ അപകടങ്ങള്‍ ഏറെയായിരുന്നുവെന്നും പിന്നീട് ജനങ്ങള്‍ ശ്രദ്ധിച്ചതിനാല്‍ അപകടങ്ങള്‍ കുറഞ്ഞുവെന്നും അധികൃതര്‍ പറയുന്നു.

8480 കോടി രൂപയാണ് 118 കിലോമീറ്ററുള്ള പാതയുടെ നിര്‍മാണച്ചെലവ്. പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സര്‍വിസ് റോഡുകളുമാണുള്ളത്. പണി പൂര്‍ത്തിയായ ഭാഗങ്ങള്‍ ഉദ്ഘാടനത്തിനു മുമ്ബ് തന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. അന്നുമുതല്‍ അപകടങ്ങളും ഏറി. ഒമ്ബത് വലിയ പാലങ്ങള്‍, 42 ചെറിയ പാലങ്ങള്‍, 64 അടിപ്പാതകള്‍, 11 മേല്‍പാതകള്‍, അഞ്ച് ബൈപാസുകള്‍ എന്നിവയടങ്ങിയതാണ് അതിവേഗ പാത.

You may also like

error: Content is protected !!
Join Our WhatsApp Group