ബെംഗളൂരു: സമൃദ്ധിനിറഞ്ഞ പുതുവർഷ പ്രതീക്ഷയുമായി ഉഗാദിയെ വരവേറ്റ് നഗരം. ബുധനാഴ്ച ക്ഷേത്രങ്ങളിൽ പൂജകൾക്കും പ്രസാദവിതരണത്തിനും വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വീടുകൾക്കുമുന്നിൽ രംഗോലിയൊരുക്കിയും പ്രാർഥനകൾചൊല്ലിയും ഉഗാദി ആഘോഷങ്ങൾക്ക് തുടക്കമാകും.
എണ്ണതേച്ച് കുളിച്ച്, പുതുവസ്ത്രംധരിച്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഉഗാദിയുടെ ആചാരങ്ങളിലൊന്നാണ്. കയ്പും മധുരവും പുളിയുമുള്ള ഉഗാദിപച്ചടിയാണ് ഉഗാദി ദിനത്തിലെ പ്രധാന വിഭവം. ഉഗാദിക്ക് മുന്നോടിയായി ചൊവ്വാഴ്ച വൈകീട്ട് നഗരത്തിലെ മാർക്കറ്റുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. പൂക്കളും പൂജാവസ്തുക്കളും വീടുകളിൽ തൂക്കാനുള്ള മാവിലയും വാങ്ങാൻ ചന്തകളിൽ ആളുകളുടെ തിരക്കായിരുന്നു
മോറിസ് കോയിന്‍ തട്ടിപ്പ്; മലപ്പുറം സ്വദേശി മംഗളൂരുവില്‍ അറസ്റ്റില്‍
ബംഗളൂരു: കോടികളുടെ മോറിസ് കോയിന്‍ തട്ടിപ്പ് കേസില്‍ മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സി.ടി. ഹംസയെ (42) മംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം സ്വദേശി കെ. നൗഷാദ് മുഖ്യപ്രതിയായ മോറിസ് കോയിന്‍ നിക്ഷേപ റാക്കറ്റിലെ കണ്ണിയായ ഹംസ വഴി തട്ടിപ്പില്‍ കുടുങ്ങിയ ആള്‍ മംഗളൂരു സിറ്റി സൈബര്‍ ഇക്കണോമിക് സെല്ലിലും നാര്‍കോട്ടിക് ക്രൈം പൊലീസ് സ്റ്റേഷനിലും ജനുവരിയില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് അസി. കമീഷണര്‍ പി.എ. ഹെഗ്ഡെ, ഇന്‍സ്പെക്ടര്‍ എച്ച്.എം. ശ്യാം, സബ് ഇന്‍സ്പെക്ടര്‍ രാജേന്ദ്ര എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. തട്ടിപ്പ് സംബന്ധിച്ച മറ്റു പരാതികളില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 2020 സെപ്റ്റംബര്‍ 28നാണ് മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനില്‍ മോറിസ് കോയിന്‍ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് നിഷാദ് അറസ്റ്റിലാവുകയും കേസില്‍ ജാമ്യം നേടുകയും ചെയ്തു. ഒളിവില്‍ പോയ നിഷാദിനെ പിന്നീട് കണ്ടെത്താനായിട്ടില്ല. 2021 നവംബറില്‍ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ളവരില്‍നിന്ന് നിക്ഷേപം ശേഖരിച്ച നിഷാദിന്റെ ഇടനിലക്കാരായ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു.