Home Featured ചുട്ടുപൊള്ളിച്ച് എൽനിനോ, എട്ട് വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന താപനിലയിൽ ബെംഗളുരു

ചുട്ടുപൊള്ളിച്ച് എൽനിനോ, എട്ട് വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന താപനിലയിൽ ബെംഗളുരു

കടുത്ത ജലക്ഷാമത്തിനൊപ്പം രൂക്ഷമായ ചൂടാണ് ബെംഗലുരു നിവാസികളെ വലയ്ക്കുന്നത്. ബുധനാഴ്ച ബെംഗലുരുവില്‍ രേഖപ്പെടുത്തിയ താപനില 36.6 ഡിഗ്രി സെല്‍ഷ്യസ് ആണ്.ചൊവ്വാഴ്ച ഇത് 37.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2016ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ദിവസമായാണ് ഇതിനെ കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്. ബെംഗലുരുവില്‍ ഇത്രയും രൂക്ഷമായ നിലയില്‍ അന്തരീക്ഷ താപനില എത്തിയത് 2016ലായിരുന്നു. അന്ന് 39.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഉയർന്ന താപനില.കഴിഞ്ഞ 15 വർഷത്തിനിടയിലെ നാലാമത്തെ ഉയർന്ന താപനിലയും എട്ട് വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന താപനിലയുമാണ് ബെംഗലുരുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി അന്തരീക്ഷ താപനലി ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്.

ബെംഗലുരു അർബൻ, ബെംഗലുരു റൂറല്‍, മാണ്ഡ്യ, തുംകൂർ, മൈസൂർ മേഖലകളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്.തീരപ്രദേശങ്ങളായ മംഗലുരുവിലും ഉഡുപ്പിയിലും അന്തരീക്ഷ താപനില ഉയരുമെന്നാണ് സൂചന. ഏപ്രില്‍ രണ്ടാം വാരത്തില്‍ ചെറിയ മഴ ലഭിച്ചേക്കുമെങ്കിലും ഈ വർഷം ഏപ്രില്‍ മാസത്തിലെ ശരാശരി താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് സൂചന. മുൻ വർഷങ്ങളെ വച്ച്‌ ചൂട് അസഹനീയമെന്നാണ് ബെംഗലുരു സ്വദേശികള്‍ പറയുന്നത്.ചൂടിനെ അസഹ്യമാക്കി വെള്ളക്ഷാമവും നഗരത്തെ വലയ്ക്കുന്നുണ്ട്. എല്‍നിനോ പ്രതിഭാസമാണ് കർണാടകയെ ചുട്ടുപൊള്ളിക്കുന്നത്. കഴിഞ്ഞ വർഷം എല്‍ നിനോ സൂചിക 1.5 ആയിരുന്നു ഈ വർഷം ഇത് 1.1 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍ വിശദമാക്കുന്നത്.

ബലാത്സംഗ ഇരയോട് സ്വകാര്യഭാഗത്തെ മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം നീക്കാനാവശ്യപ്പെട്ടു: മജിസ്‌ട്രേറ്റിനെതിരെ പോലീസ് കേസ്

രാജസ്ഥാൻ: ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് കോടതിയില്‍ വച്ച്‌ മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം നീക്കാനാവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ കേസ് എടുത്ത് പോലീസ്.രാജസ്ഥാനിലാണ് സംഭവം. കരൗലി ജില്ലയിലെ മജിസ്‌ട്രേറ്റിനെതിരെയാണ് കേസെടുത്തത്.മാർച്ച്‌ 19നാണ് യുവതി ബലാത്സംഗത്തിനിരയായത്.മുറിവുകള്‍ കാണിക്കുന്നതിനായി വസ്ത്രം മാറ്റാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടുവെന്ന് യുവതി പറഞ്ഞിരുന്നു. വസ്ത്രം മാറാൻ വിസമ്മതിച്ച യുവതി മൊഴിനല്‍കിയ ശേഷം മാര്‍ച്ച്‌ 30ന് മജിസ്ട്രേറ്റിനെതിരെ പരാതിനല്‍കി. യുവതിയുടെ പരാതിയില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.മാര്‍ച്ച്‌ 19 നാണ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവത്തില്‍ മാര്‍ച്ച്‌ 27 ന് ഹിന്ദൗണ്‍ സദര്‍ പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group