ബെംഗളൂരു : അടുത്ത ചൊവ്വാഴ്ചവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കുടക്, ചിക്കമഗളൂരു, ഉഡുപ്പി ജില്ലകളിൽ ശക്തമായ മഴയുണ്ടാകും.ബെംഗളൂരുവിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെടുക. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴലഭിക്കാനും സാധ്യതയുണ്ട്. ചിക്കബെല്ലാപുര, ഹാസൻ, മാണ്ഡ്യ, രാമനഗര എന്നിവിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കും.
വരും ദിവസങ്ങളിൽ ബെംഗളൂരുവിലെ തണുപ്പ് വർധിക്കും. 18 ഡിഗ്രി സെൽഷ്യസാണ് നിലവിൽ നഗരത്തിലനുഭവപ്പെടുന്ന കുറഞ്ഞ താപനില. വരുംദിവസങ്ങളിൽ ഇത് 16 വരെയായി താക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചിക്കബെല്ലാപുര, രാമനഗര തുടങ്ങിയ ജില്ലകളിലും രാത്രികാലങ്ങളിൽ വലിയ തണുപ്പാണ് അനുഭവപ്പെടുന്നത്.
ഉത്തരകാശി തുരങ്ക രക്ഷാദൗത്യം തടസപ്പെട്ടു; ഡ്രില്ലിങ് നിര്‍ത്തിവെച്ചു, ഇനി തുരക്കാനുള്ളത് നാല് മീറ്റര്‍
ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം വീണ്ടും തടസപ്പെട്ടു.ഓഗര്‍ മെഷീൻ തുരങ്കത്തിലെ കോണ്‍ക്രീറ്റ് തൂണുകളിലെ സ്റ്റീല്‍ കമ്ബിയില്‍ ഇടിച്ചതാണ് കാരണം. ഇതോടെ ഡ്രില്ലിങ് നിര്‍ത്തിവെച്ചു.ഇന്ന് രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിച്ചേക്കും.ഇന്നലെ രാത്രിയോടെ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിക്കാൻ സാധിക്കുമെന്നായിരുന്നു രക്ഷാദൗത്യസംഘം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷം വീണ്ടും പ്രതിസന്ധിയിലായി.തൂണുകളിലെ സ്റ്റീല്‍ കമ്ബികള്‍ മുറിച്ച് നീക്കിയശേഷം ഡ്രില്ലിങ് തുടരാനാണ് ആലോചന. നാല് മിറ്റര്‍ മാത്രാണ് ഇനി ഡ്രില്ലിങ് ചെയ്യാനുള്ളത്.
അതിന് ശേഷം തൊഴിലാളികളെ പൈപ്പിലൂടെ സുരക്ഷിതമായി പുറത്തെത്തിക്കും.കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന രാപ്പകല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് തുരങ്കത്തില്‍ കുടുങ്ങിയ മുഴുവൻ തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോണ്‍ക്രീറ്റ് അടിത്തറ തകര്‍ന്നും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. 88 സെന്‍റിമീറ്റര്‍ വ്യാസമുള്ള 9 പൈപ്പുകള്‍ ഒന്നിനു പിറകെ ഒന്നായി വെല്‍ഡ് ചെയ്താണു മുന്നോട്ടുനീക്കുന്നത്. ഈ പൈപ്പിലൂടെയാണ് തൊഴിലാളികളെ പുറത്ത് എത്തിക്കുക. തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കല്‍ സംഘം തുരങ്കത്തിനു പുറത്തുണ്ട്. 41 തൊഴിലാളികളാണ് കഴിഞ്ഞ 14 ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്.