ബെംഗളൂരു : നഗരത്തിലെ വിവിധഭാഗങ്ങളിൽ അടുത്ത രണ്ടുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും ബെലഗാവി, ധാർവാഡ്, മൈസൂരു, ചിക്കമഗളൂരു, ഹാസൻ എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ കണക്കനുസരിച്ച് മൂന്നുദിവസത്തിനിടെ കൂടുതൽമഴ ലഭിച്ചത് ബെലഗാവിയിലാണ്.
68.5 മില്ലീമീറ്റർ മഴയാണ് ബെലഗാവിയിൽ പെയ്തത്. വരുംദിവസങ്ങളിലും ഈ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, ബെംഗളൂരു നഗരത്തിൽ 33.6 ഡിഗ്രി സെൽഷ്യസാണ് വെള്ളിയാഴ്ച അനുഭവപ്പെട്ട ഉയർന്ന താപനില.
ഓട്ടോറിക്ഷയില്‍ കൊള്ളാവുന്ന ആളുപോലും ബിജെപിക്ക് ഇല്ല: തുഷാര്‍ വെള്ളാപ്പള്ളിഓട്ടോറിക്ഷയില്‍ കൊള്ളാവുന്ന ആളുപോലും ബിജെപിക്ക് ഇല്ല: തുഷാര്‍ വെള്ളാപ്പള്ളി
ബിഡിജെഎസ്-ബിജെപി മുന്നണി ബന്ധത്തില്‍ ഉലച്ചില്‍. കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന ബിഡിജെഎസിന്റെ പഠനശിബരത്തില്‍ നിന്നും ബിജെപി നേതാക്കള്‍ വിട്ടുനിന്നു.ബിജെപി സംസ്ഥാന സെക്രട്ടറി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ മുന്‍കൂട്ടി ക്ഷണിച്ചുവെങ്കിലും ആരും തന്നെ യോഗത്തില്‍ പങ്കെടുത്തില്ല മാത്രമല്ല ഇതിനിടയില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കാണാന്‍ എത്തിയ ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനെ ബിഡിജെഎസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.
തുഷാര്‍ വെള്ളാപ്പള്ളിയെ കാണാന്‍ അനുമതി നല്‍കിയില്ല എക്‌സിക്യൂട്ടീവ് യോഗത്തിലും ബിജെപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ബിഡിജെഎസിന്റെ ഭാഗത്തുണ്ടായത്.2000വോട്ട് മാത്രം ഉണ്ടായിരുന്ന എന്‍ഡിഎ 25000 മുതല്‍ വോട്ടുകള്‍ കിട്ടുന്നത് ബിഡിജെഎസിന്റെ അംഗബലം കൊണ്ടാണെന്നും യോഗത്തില്‍ ചര്‍ച്ച വന്നു. തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രസംഗത്തിലും ബിജെപിക്കെതിരെ പരോക്ഷമായ വിമര്‍ശനം ഉണ്ടായി ഓട്ടോറിക്ഷയില്‍ കൊള്ളാവുന്ന ആളുപോലും ബിജെപിക്ക് ഇല്ല എന്നുള്ളതായിരുന്നു തുഷാറിന്റെ ആക്ഷേപം.