ബെംഗളൂരു: കോറോമാണ്ടൽ തീരത്ത് ഉണ്ടായ ചുഴലിക്കാറ്റ് മൂലം രൂപപ്പെട്ട മേഘങ്ങൾ കാരണം ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാധാരണയിലും കുറഞ്ഞ താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ പതിവിലും വ്യത്യാസമായി ചില ഭാഗങ്ങളിൽ മാത്രം സാധാരണയിലും കുറഞ്ഞ താപനിലയും മറ്റിടങ്ങളിൽ തണുപ്പ് തോന്നിപ്പിക്കാതെയുമാണ് കടന്നുപോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഡിസംബർ അവസാനം വരെ ഇത് തുടരുമെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഐഎംഡിയുടെ ബെംഗളൂരു സിറ്റി സ്റ്റേഷൻ ബുധനാഴ്ച രേഖപ്പെടുത്തിയ കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 27.4°C, 17.8°C, 0.8°C, 1.8°C എന്നിവ സാധാരണയേക്കാൾ കൂടുതലാണ്.
എച്ച്എഎൽ വിമാനത്താവളത്തിലെ താപനില സാധാരണയിൽ നിന്ന് യഥാക്രമം 1.4 ഡിഗ്രി സെൽഷ്യസും 0.8 ഡിഗ്രി സെൽഷ്യസും ഉയർന്ന് 27.6 ഡിഗ്രി സെൽഷ്യസും 16 ഡിഗ്രി സെൽഷ്യസുമായിരുന്നു.മേഘാവൃതമായ കാലാവസ്ഥ ഡിസംബർ 11 വരെ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
ബെംഗളൂരുവിലെ രണ്ടാമത്തെ മഴക്കാലമായ വടക്കുകിഴക്കൻ മൺസൂണും ശക്തമായി തുടരുകയാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാരോണ്‍ രാജ് വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി
തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി. പൊലീസ് നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്. നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്. അതേസമയം ഗ്രീഷ്മയുടെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 22 വരെ നീട്ടി.ഷാരോണിനെ ജ്യൂസില്‍ വിഷം കലര്‍ത്തി കൊന്നത് താനാണെന്ന് ഗ്രീഷ്മ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.
പലതവണ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയതയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണസംഘം നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതായാണ് ഗ്രീഷ്മയുടെ ഇപ്പോഴത്തെ മൊഴി എന്നാണ് സൂചന. കുറ്റസമ്മതം നടത്തിയാല്‍ അമ്മയെയും അമ്മാവനെയും പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും രഹസ്യമൊഴിയില്‍ പരാമര്‍ശം ഉണ്ട്.
പക്ഷേ മറിച്ചാണ് സംഭവിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ രഹസ്യ മൊഴി നല്‍കുന്നതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചു.നാട്ടുകാരെ ഓടി നടന്ന് സഹായിക്കും, അതിനിടയില്‍ വീട് നോക്കി വെക്കും; ഒടുവില്‍ ‘നന്മമരമായ’ കള്ളന്‍ പിടിയില്‍ഇന്നലെ ഉച്ചയോടെ ആയിരുന്നു അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് അന്വേഷണസംഘം ഗ്രീഷ്മയുമായി നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്.
അഭിഭാഷകനുമായി രണ്ട് മിനിറ്റ് തനിച്ച് സംസാരിക്കാന്‍ ഗ്രീഷ്മക്ക് അവസരം നല്‍കിയ പോലീസ് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന്റെ മുറിയില്‍ എത്തിച്ചു. പെന്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തണമോ എന്ന മജസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഗ്രീഷ്മ വേണമെന്ന് മറുപടി നല്‍കിയതോടെ വീഡിയോ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മജിസ്‌ട്രേറ്റിന്റെ മുറിയില്‍ വച്ച് രഹസ്യമൊഴി രേഖപ്പെടുത്തിയത്.