ബെംഗളൂരു: പള്ളികൾക്കും ദർഗകൾക്കും സംഭാവന ചെയ്യാൻ പ്രത്യേക ആപ്പ് അവതരിപ്പിച്ച് വഖഫ് ബോർഡ്. യു.പി.ഐ. സംവിധാനമുപയോഗിച്ച് സംഭാവനകളും നേർച്ചകളും നൽകാൻ കഴിയുന്ന ആപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരുവിലെ ഹസ്രത് തവക്കൽ മസ്താൻ ഷാ ദർഗയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരുമാസത്തിനുള്ളിൽ വഖഫ് ബോർഡിന് കീഴിലുള്ള 10,398 പള്ളികളും 3,131 ദർഗകളും ഉൾപ്പെടുത്തും. മന്ത്രി സമീർ അഹമ്മദ് ഖാൻ കഴിഞ്ഞദിവസം ഇ- ഹുണ്ടി എന്നുപേരിട്ട ആപ്പ് ഔദ്യോഗികമായി പുറത്തിറക്കി.ലോകത്തെവിടെനിന്നും വിശ്വാസികൾക്ക് സംഭാവനകളും നേർച്ചകളും നൽകാൻ കഴിയുമെന്നതാണ് ആപ്പിന്റെ നേട്ടമായി ചൂണ്ടിക്കാട്ടുന്നത്.
സംഭാവനയായും നേർച്ചയ്ക്കായും ലഭിക്കുന്ന പണത്തിന്റെ കൃത്യമായ കണക്ക് ലഭ്യമാകുമെന്നതും ആപ്പിന്റെ നേട്ടമാണ്. ഘട്ടംഘട്ടമായി ദർഗയിലേയും പള്ളികളിലേയും സൗകര്യങ്ങളെക്കുറിച്ചും ഇവയുടെ ചരിത്രം ഉൾപ്പെടെയുള്ള വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്താനുള്ള പദ്ധതിയിലാണ് വഖഫ് ബോർഡ്.
നേരത്തേ മുസ്‌റായ് (ദേവസ്വം) വകുപ്പിനുകീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകളും പൂജകളും നടത്താൻ പണമടയ്ക്കുന്നതിന് ഓൺലൈൻ സംവിധാനം ഒരുക്കിയിരുന്നു.ഇതേ മാതൃകയിലാണ് വഖഫ് ബോർഡ് പുറത്തിറക്കിയ ആപ്പും പ്രവർത്തിക്കുന്നത്. വഖഫ് ബോർഡിന്റെ പ്രവർത്തനം ആധുനികവത്കരിക്കുന്ന നടപടിയുടെ ആദ്യപടിയായാണ് ആപ്പ് പുറത്തിറക്കിയതെന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ പറഞ്ഞു.
മോടിയോടെ ബംഗളൂരുവിലെ മോദി മസ്ജിദ്
പേരുകൊണ്ടുതന്നെ അടുത്തകാലത്ത് ലോകം മുഴുവൻ അറിഞ്ഞ പള്ളിയാണിത്. നൂറിലധികം വര്‍ഷം പഴക്കമുണ്ട്. 1849ലാണ് പണിയുന്നത്.ഇന്ത്യയുടെ ഐ.ടി നഗരത്തിന്റെ ആകാശത്തിലേക്ക് തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ പള്ളിമീനാരങ്ങള്‍കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലെ ശിവാജിനഗറില്‍ ഏറെ ഭംഗിയുള്ള ഒരു പള്ളിയുണ്ട്, മോദി മസ്ജിദ്. വിദേശരാജ്യങ്ങളിലുള്ളതുപോലെ നല്ല പ്രൗഢിയില്‍ പണിതീര്‍ത്ത വിശാലമായ പള്ളി.
പെരുന്നാള്‍ അടക്കം വിശേഷദിവസങ്ങളില്‍ വൈദ്യുതാലങ്കാരത്തില്‍ കൂടുതല്‍ തിളങ്ങും. ചിക്കബസാര്‍ റോഡില്‍ ടസ്കര്‍ ടൗണ്‍ പ്രദേശത്താണ് മസ്ജിദ്. ശിവാജിനഗര്‍ ബസ് സ്റ്റാൻഡില്‍നിന്ന് 15 മിനിറ്റ് നടന്നാല്‍ പള്ളിയിലെത്താം.പേരുകൊണ്ടുതന്നെ അടുത്ത കാലത്ത് ലോകം മുഴുവൻ അറിഞ്ഞ പള്ളിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സ്നേഹം മൂത്ത് ബംഗളൂരുവില്‍ പുതുതായി പണിത പള്ളിക്ക് മുസ്‍ലിംകള്‍ മോദിയുടെ പേര് നല്‍കിയെന്നായിരുന്നു കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് സംഘ്പരിവാറിന്റെ പ്രചാരണം.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വൻവിജയം നേടിയ സന്ദര്‍ഭമായിരുന്നു അത്. എന്നാല്‍, സത്യാവസ്ഥ പുറത്തുവന്നതോടെ പ്രചാരണങ്ങളും ഒടുങ്ങി.പള്ളിക്ക് നൂറിലധികം വര്‍ഷം പഴക്കമുണ്ട്. 1849ലാണ് പള്ളി പണിയുന്നത്. ഇന്ത്യയുടെ ഐ.ടി നഗരത്തിന്റെ ആകാശത്തിലേക്ക് തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ പള്ളിമിനാരങ്ങള്‍.
മോദി അബ്ദുല്‍ ഗഫൂര്‍ പണിത മോദി മസ്ജിദ്:1849 കാലത്ത് ശിവാജിനഗറിലെ ടസ്കര്‍ ടൗണ്‍ പ്രദേശം പട്ടാളകേന്ദ്രവും സിവില്‍ സ്റ്റേഷനുമായിരുന്നു. അക്കാലത്ത് മോദി അബ്ദുല്‍ഗഫൂര്‍ എന്ന സമ്ബന്ന വ്യാപാരിയും പൗരപ്രമുഖനും ഇവിടെ ജീവിച്ചിരുന്നു. 19ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയും ഇന്ത്യയും മറ്റ് ചില രാജ്യങ്ങളും തമ്മിലുള്ള വ്യാപാരമേഖലയിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. പ്രാര്‍ഥന നിര്‍വഹിക്കാൻ അന്ന് പ്രദേശത്ത് പള്ളികള്‍ ഇല്ലായിരുന്നു. ആവശ്യം തിരിച്ചറിഞ്ഞ് അദ്ദേഹവും കുടുംബവും ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പള്ളികള്‍ നിര്‍മിച്ചു.
അങ്ങനെയാണ് 1849ല്‍ ടസ്കര്‍ ടൗണിലെ പള്ളി പണിതതും അതിന് ‘മോദി മസ്ജിദ്’ എന്ന പേര് വീണതും. തുടര്‍ന്ന് മോദി അബ്ദുല്‍ ഗഫൂറിന്റെ കുടുംബം മറ്റിടങ്ങളിലും പള്ളികള്‍ നിര്‍മിച്ചു. ടസ്കര്‍ ടൗണിലെ ഈ പള്ളിക്ക് പുറമെ മോദി മസ്ജിദ് എന്ന പേരില്‍ മറ്റ് രണ്ട് പള്ളികളും ടാണറി റോഡിന്റെ ചുറ്റുവട്ടത്തുണ്ട്. ടാണറി ഭാഗത്തെ പ്രധാന റോഡും ഈ കുടുംബം നിര്‍മിച്ചുകൊടുത്തതാണ്. ഈ റോഡും ‘മോദി റോഡ്’ എന്നാണ് അറിയപ്പെടുന്നത്.കാലപ്പഴക്കം മൂലമുള്ള പ്രശ്നങ്ങള്‍ കാരണം 2015ലാണ് മോദി മസ്ജിദ് പൊളിച്ച് അതേസ്ഥലത്ത് പുതുശൈലിയില്‍ പുതിയ പള്ളി പണിതത്.
2019 മേയിലാണ് പുതുക്കിപ്പണിത പള്ളി തുറന്നുകൊടുത്തത്. പള്ളിയുടെ മുന്നില്‍ മനോഹരമായി ‘മോദി മസ്ജിദ്’ എന്ന് ഇംഗ്ലീഷിലും ഉര്‍ദുവിലും രേഖപ്പെടുത്തിയിട്ടുമുണ്ട്. ആ സമയത്താണ് നരേന്ദ്ര മോദി രണ്ടാംതവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഇതോടെയാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പള്ളിയുടെ പേരിനെ ചൊല്ലി നുണപ്രചാരണം തുടങ്ങിയത്.ഇന്തോ ഇസ്‍ലാമിക് ശൈലിയിലാണ് 30,000 ചതുരശ്ര അടിയിലുള്ള മോദി മസ്ജിദ് പുനര്‍നിര്‍മിച്ചത്.
സ്ത്രീകള്‍ക്ക് നമസ്കരിക്കാനുള്ള നിലയടക്കം എല്ലാ സൗകര്യങ്ങളുമുണ്ട്. ഹസീബുറഹ്മാനാണ് ചീഫ് ആര്‍ക്കിടെക്‌ട്. കര്‍ണാടക വഖഫ് ബോര്‍ഡിന് കീഴിലാണ് പള്ളിയുള്ളത്. റമദാനില്‍ ആയിരക്കണക്കിനാളുകള്‍ക്ക് നോമ്ബുതുറക്കാനുള്ള സൗകര്യമടക്കം പള്ളിയില്‍ ഒരുക്കാറുണ്ട്.