ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇന്ന് ജീവന്മരണ പോരാട്ടം. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ജയം അനിവാര്യമാണ്.വൈകീട്ട് ഏഴരയ്ക്ക് ഹൈദരാബാദിലാണ് മത്സരം. ആരും വീഴാം ആര്‍ക്കും സീറ്റുറപ്പിക്കാമെന്ന നിലയിലാണ് അവസാനഘട്ടത്തിലേക്ക് എത്തുമ്ബോള്‍ ഐപിഎല്‍. ആറ് മത്സരങ്ങള്‍മാത്രം ശേഷിക്കെ പ്ലേഓഫ് ഉറപ്പിച്ചത് ഗുജറാത്ത് മാത്രം.
അവസാന നാലിലേക്കുള്ള വഴിയടഞ്ഞ ഹൈദരാബാദിനെ വീഴ്ത്തി പ്രതീക്ഷ നിലനിര്‍ത്താനാണ് ആര്‍സിബി കച്ചകെട്ടുന്നത്.രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസവുമായാണ് ഫാഫ് ഡുപ്ലസിയും സംഘവും ഹൈദരാബാദിന്‍റെ മണ്ണിലിറങ്ങുക. ക്യാപ്റ്റനൊപ്പം ഏവരും ഉറ്റുനോക്കുന്നത് വിരാട് കോലിയുടെ ബാറ്റിലേക്കാണ്. കാരണം അവസാന രണ്ട് മത്സരങ്ങളിലും കോലിക്ക് തിളങ്ങാനായിട്ടില്ല. ആറ് അര്‍ധ സെഞ്ച്വറിയടക്കം 438 റണ്‍സെടുത്തെങ്കിലും കോലിയുടെ സ്ട്രൈക്ക് റേറ്റ് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കും കുറവില്ല.
ഡുപ്ലസി,കോലി,മാക്സ്‍വെല്‍ ത്രയത്തിന്‍റെ ബാറ്റിംഗ് കരുത്തില്‍ മാത്രമായിരുന്നു ആര്‍സിബിയുടെ പ്രതീക്ഷയെങ്കില്‍ രാജസ്ഥാനെ 59 റണ്‍സിന് വരിഞ്ഞുമുറുക്കി ബൗളര്‍മാരും പ്രതീക്ഷക്കപ്പുറം ഉയര്‍ന്നത് പ്രതീക്ഷയാണ്.12 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രം ജയിച്ച ഹൈദരാബാദാകട്ടെ പോയിന്‍റ് പട്ടികയില്‍ സ്ഥാനമുയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. സീസണില്‍ ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീമിന്‍റേത്.ഹെന്‍ഡ്രിക് ക്ലാസന്‍ ബാറ്റിംഗില്‍ മികവ് കാട്ടിയെങ്കിലും മറ്റാരും പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല.
12 കളിയില്‍ 14 വിക്കറ്റെടത്ത ഭുവനേശ്വര്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയും ശരാശരി പ്രകടനമാണ് നടത്തിയത്. നേര്‍ക്കുനേര്‍ പോരില്‍ 22 കളിയില്‍ ഹൈദരാബാദ് 12ലും ആര്‍സിബി ഒമ്ബതിലും ജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചു.ഇന്നത്തെ മത്സരഫലം ആര്‍സിബിക്കെന്നപോലെ രാജസ്ഥാന്‍ റോയല്‍സിനും നിര്‍ണായകമാണ്. ഇന്ന് ഹൈദരാബാദ് ജയിച്ചാല്‍ ആര്‍സിബിക്ക് പിന്നീട് അവസാന മത്സരം ജയിച്ചാലും 14 പോയന്‍റെ പരമാവധി നേടാനാവു.
ഇന്നലെ പഞ്ചാബും തോറ്റതോടെ കൊല്‍ക്കത്ത, രാജസ്ഥാന്‍, പഞ്ചാബ് ടീമുകള്‍ക്ക് ഇനി പരമാവധി നേടാനാവുന്നത് 14 പോയന്‍റായി. ഇന്ന് ആര്‍സിബി കൂടി തോറ്റാല്‍ നാലു ടീമുകള്‍ക്ക് പരമവധി 14 പോയന്‍റെ നേടാനാവു എന്ന സ്ഥിതിയുണ്ടാകും. പിന്നീട് മുംബൈ-ഹൈദരബാദ് മത്സരത്തില്‍ മുംബൈ കൂടി തോല്‍ക്കുകയും അവസാന മത്സരത്തില്‍ രാജസ്ഥാന്‍ പഞ്ചാബിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യത തെളിയും.
ശുചിമുറിയില്‍ നിന്നും പുക; വിമാനയാത്രയ്ക്കിടെ ‘ബീഡി’ വലിച്ച അന്‍പത്തിയാറുകാരന്‍ അറസ്റ്റില്‍
വിമാനയാത്രയ്ക്കിടെ ബീഡിവലിച്ച അന്‍പത്തിയാറുകാരന്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ പ്രവീണ്‍ കുമാറിനെയാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.ആകാശ എയര്‍ലൈന്‍സിന്റെ അഹമ്മദാബാദ്-ബെംഗളൂരു സര്‍വീസിനിടെ ശുചിമുറിയില്‍ വച്ച് ആയിരിന്നു പ്രവീണ്‍ കുമാര്‍ ബീഡി വലിച്ചത്.
വിമാനത്തിന്റെ ശുചിമുറിയില്‍ വച്ച് ഇയാള്‍ പുക വലിക്കുന്നത് വിമാന ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.തന്റെ ആദ്യ വിമാനയാത്രയാണെന്നും നിയമങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് പ്രവീണ്‍ കുമാറിന്റെ വാദം. ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ ശുചിമുറിയില്‍ നിന്നും പുക വലിക്കാറുണ്ട്.
വിമാനത്തിലും ഇതേ കാര്യം ചെയ്യാമെന്ന ധാരണയിലാണ് താന്‍ പുക വലിച്ചതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.സുരക്ഷാ പരിശോധനയ്ക്കിടെ ബീഡി കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടത് ഗുരുതര വീഴ്ചയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ പ്രതി ബെംഗളൂരു സെന്‍ട്രല്‍ ജയിലിലാണ്.ബെംഗളുരു വിമാനത്താവളത്തില്‍ ഇത്തരത്തില്‍ ബീഡി വലിച്ചതിന് പിടിയിലാവുന്നത് ആദ്യമായാണ്. ഈ വര്‍ഷം ആദ്യത്തില്‍ രണ്ട് പേര്‍ക്കെതിരെ വിമാനത്തിനുള്ളില്‍ സിഗരറ്റ് വലിച്ചതിന് കേസ് എടുത്തിരുന്നു. നിര്‍മ്മാണ മേഖലയില്‍ ജോലിചെയ്യുന്നയാളാണ് അറസ്റ്റിലായ പ്രവീണ്‍കുമാര്‍.
ആദ്യ വിമാന യാത്ര ആയതിനാല്‍ തന്നെ ഇത്തരം നിയമങ്ങളേക്കുറിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ സുരക്ഷാ പരിശോധനയില്‍ ബീഡി കണ്ടെത്താത്തത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. മുന്‍പ് കേസെടുത്ത സംഭവങ്ങളില്‍ പുകവലി വിലക്കിനേക്കുറിച്ച് ധാരണയുണ്ടായിട്ടും പുകവലിച്ചവരാണ് തീരുമാനിച്ചവരാണ് അറസ്റ്റിലായത്.ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനുള്ള യാത്രക്കായാണ് പ്രവീണ്‍ ആദ്യമായി വിമാനത്തില്‍ കയറിയത്. ട്രെയിനിലെ ശുചിമുറികളില്‍ പൊലീസുകാര്‍ അടക്കമുള്ളവര്‍ പുകവലിക്കുന്നത് കണ്ടിട്ടുണ്ടെന്നും സമാനമായ സാഹചര്യമാണ് വിമാനത്തിലെന്നുമാണ് കരുതിയതെന്നുമാണ് പ്രവീണ്‍ പറയുന്നത്.
വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് പുക പുറത്ത് വന്നതോടെയാണ് സംഭവം ജീവനക്കാര്‍ ശ്രദ്ധിക്കുന്നത്. പ്രവീണിന്‍റെ ഇതിനോടകം വിമാന യാത്രാവിലക്ക് പ്രഖ്യാപിച്ചതായാണ് വിവരം. ഇന്ത്യന്‍ ശിക്ഷാ നിയമം 336 അനുസരിച്ചും എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ അനുസരിച്ചുമാണ് നടപടി.