ബെംഗളൂരു: കണിയൊരുക്കിയും കൈനീട്ടം നൽകിയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകളെ വരവേൽക്കാനൊരുങ്ങി നഗരം. വിഷു ആഘോഷത്തിന്റെ നിറവിലാണ് നഗരത്തിലെ മലയാളികൾ. മലയാളി സംഘടനകളുടെ നേതൃത്വത്തിലും ക്ഷേത്രങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. കണിക്കൊന്നയും കണിവെള്ളരിയുമെല്ലാം നാട്ടിലെപ്പോലെ നഗരത്തിലെ വിഷുക്കണിക്കും പൊലിമ കൂട്ടും.ക്ഷേത്രങ്ങളിൽ വിഷുവിനോടനുബന്ധിച്ച് പ്രത്യേക പൂജകൾ നടക്കും.
ആനേപ്പാളയം അയ്യപ്പക്ഷേത്രത്തിൽ ഞായറാഴ്ച പുലർച്ചെ വിഷുക്കണിയും തുടർന്ന് വിഷക്കൈനീട്ടം, പാൽപ്പായസം എന്നിവയുടെ വിതരണവുമുണ്ടാകും. വൈകീട്ട് വിശേഷാൽ ദീപാരാധനയും ഭജനയും അന്നദാനവും നടക്കും. ക്ഷേത്രം മേൽശാന്തി സുനു വിഷ്ണു നേതൃത്വംനൽകും.ജെ.സി. നഗർ അയ്യപ്പക്ഷേത്രത്തിൽ രാവിലെ അഞ്ചിനാണ് കണികാണൽ. 6.30 മുതൽ ക്ഷേത്രം ഗുരുസ്വാമിയുടെ നേതൃത്വത്തിൽ കൈനീട്ടവിതരണവുമുണ്ടാകും. തുടർന്ന് പ്രത്യേക പൂജകൾ നടക്കും.വിജനപുര അയ്യപ്പക്ഷേത്രത്തിലും രാവിലെ അഞ്ചിന് വിഷുക്കണിയും തുടർന്ന് മഹാഗണപതിഹോമവും വിഷുക്കൈനീട്ടവിതരണവുമുണ്ടാകും.
വന്ദേഭാരത് എക്സ്പ്രസിലെ മുട്ടക്കറിയില്‍ ചത്ത പാറ്റ; പരാതി നല്‍കുമെന്ന് യാത്രക്കാരൻ
വന്ദേഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പാറ്റ. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നാണ് യാത്രക്കാരന് പാറ്റയെ ലഭിച്ചത്.എറണാകുളത്ത് നിന്നും ട്രെയിന്‍ കയറിയ കോഴിക്കോട് സ്വദേശിയായ മുരളിക്ക് ലഭിച്ച മുട്ടക്കറിയിലാണ് ചത്തപാറ്റയെ ലഭിച്ചത്. ഉടന്‍ തന്നെ സംഭവം കാറ്ററിംഗ് വിഭാഗത്തെ അറിയിച്ചു. പരാതിപ്പെട്ടതോടെ കാറ്ററിംഗ് ജീവനക്കാരന്‍ ക്ഷമ ചോദിച്ചെന്നും മുരളി പറഞ്ഞു.തനിക്ക് ലഭിച്ച മട്ടക്കറിയില്‍ പാറ്റ കിടക്കുന്ന ചിത്രം അടക്കം മുരളി മേനോൻ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. സംഭവത്തെക്കുറിച്ച് കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കാനാണ് മുരളിയുടെ തീരുമാനം.