Home Featured കാമ്ബസിനുള്ളില്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കണം -ബംഗളൂരു സര്‍വകലാശാല

കാമ്ബസിനുള്ളില്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കണം -ബംഗളൂരു സര്‍വകലാശാല

ബംഗളൂരു: സര്‍വകലാശാല കാമ്ബസിനുള്ളില്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യവുമായി ബംഗളൂരു സര്‍വകലാശാല.ജ്ഞാനഭാരതി കാമ്ബസിനുള്ളിലൂടെ പുറത്തുനിന്നുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂര്‍ണമായി നിരോധിക്കണം.വൈസ് ചാന്‍സലര്‍ എസ്. ജയകറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. വിദ്യാര്‍ഥികള്‍ ഏറെ നാളുകളായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണിത്.

ഇതുസംബന്ധിച്ച്‌ ട്രാഫിക് പൊലീസിനും ബംഗളൂരു കോര്‍പറേഷനും അധികൃതര്‍ കത്തുനല്‍കും.നാഗര്‍ഭാവി ഭാഗത്തുനിന്ന് മൈസൂരു റോഡിലേക്ക് പോകാന്‍ ജ്ഞാനഭാരതി കാമ്ബസിനുള്ളിലെ റോഡാണ് ഉപയോഗിക്കുന്നത്. വാഹനങ്ങള്‍ ഇതുവഴി പോകുന്നതുമൂലം കാമ്ബസിനുള്ളില്‍ നിരന്തരം അപകടങ്ങളുണ്ടാകുന്നുവെന്നാണ് വിദ്യാര്‍ഥികളും സര്‍വകലാശാല അധികൃതരും ചൂണ്ടിക്കാട്ടുന്നത്.

മൂന്നു ദിവസത്തോളം വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കുകയും ചെയ്തു. തുടര്‍ന്ന് രാവിലെ 10 മുതല്‍ ആറുവരെ ഗതാഗതം നിരോധിക്കാന്‍ ബി.ബി.എം.പി തീരുമാനിച്ചിരുന്നു.ഗതാഗതത്തിന് സമാന്തര സൗകര്യമൊരുക്കിയതിന് ശേഷം പൂര്‍ണനിരോധനം പരിഗണിക്കാമെന്നായിരുന്നു ബി.ബി.എം.പി നല്‍കിയ ഉറപ്പ്. എന്നാല്‍, രണ്ടുമാസം കഴിഞ്ഞിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല.

ഇതോടെയാണ് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഔദ്യോഗികമായി ആവശ്യമുന്നയിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.ഒക്‌ടോബര്‍ 10ന് കാമ്ബസിനുള്ളില്‍ വെച്ച്‌ ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി അതേബസ് കയറി മരിച്ചിരുന്നു. ഇതോടെ കാമ്ബസിനകത്തുകൂടിയുള്ള ഗതാഗതം നിരോധിക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് വിദ്യാര്‍ഥികള്‍ നടത്തിയത്.

മുഖമിനുക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ്; ഒരു മാസം സൗജന്യ ക്ലീനിംഗ്

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ട് ഉയരുന്ന ഏറ്റവും വലിയ പരാതികളില്‍ ഒന്നാണ് വാഹനത്തിന്റെ വൃത്തി.ഒരു കെ എസ് ആര്‍ ടി സി പോലും വൃത്തിയായി കഴുകാറില്ലെന്ന് യാത്രക്കാര്‍ എപ്പോഴും ഉന്നയിക്കുന്ന ഒരു പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ആ പരാതി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ്.സ്വിഫ്റ്റ് ബസിനെ കുളിപ്പിച്ച്‌ കുട്ടപ്പനാക്കാന്‍ ഒരു സ്വകാര്യ കമ്ബനിക്ക് കാരാര്‍ നല്‍കുകയാണ് ഇപ്പോള്‍ ചെയ്തത്.

ഒരു മാസത്തേക്ക് കഴുകല്‍ പൂര്‍ണമായും സൗജന്യമായിരിക്കും. അതിന് ശേഷം കെ എസ് ആര്‍ ടി സി കരാര്‍ നല്‍കും. തിരുവനന്തപുരം തമ്ബാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നുപോകുന്ന സ്വിഫ്റ്റ് ബസുകള്‍ ഇതുപോലെ വൃത്തിയാക്കും. ഒരു മാസത്തെ സൗജന്യ വൃത്തിയാക്കല്‍ കഴിഞ്ഞതിന് ശേഷമാണ് കരാര്‍ ഒപ്പിടുക.എന്നാല്‍ സ്വിഫ്റ്റ് ബസ് മാത്രമേ ഇങ്ങനെ വൃത്തിയാക്കാന്‍ അനുമതിയുള്ളൂ.

കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് ജീവനക്കാരും യാത്രക്കാരും പ്രതീക്ഷിക്കുന്നത്.അതേസമയം, കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് കൊണ്ടുവന്നത് നിലനിര്‍ത്താനും സംരക്ഷിക്കാനുമാണെന്ന് മന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചിരുന്നു. 10 വര്‍ഷം കഴിഞ്ഞാല്‍ സ്വിഫ്റ്റിന്റെ ആസ്തി കെ എസ് ആര്‍ ടി സി ക്ക് ആണെന്നും സ്വിഫ്റ്റിന് ലാഭകരമായ റൂട്ടുകള്‍ മാത്രമല്ല നല്‍കിയത് എന്നും മന്ത്രി പറഞ്ഞു . നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കവെ ആണ് മന്ത്രിയുടെ ഈ മറുപടി

You may also like

error: Content is protected !!
Join Our WhatsApp Group