Home Featured സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത മൂന്നാമത്തെ നഗരംമായി ബെംഗളൂരു

സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത മൂന്നാമത്തെ നഗരംമായി ബെംഗളൂരു

ബെംഗളൂരു : ബെംഗളൂരു സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത മൂന്നാമത്തെ നഗരമെന്ന് ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക്. കഴിഞ്ഞവർഷം സ്ത്രീകൾക്കെതിരേയുള്ള 3924 കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.19 മെട്രോപോളിറ്റൻ നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയും മുംബൈയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. സ്ത്രീധനവുമായി ബന്ധപ്പെട്ട അക്രമവും കേസുകളും കൂടുതലുള്ളത് ബെംഗളൂരുവിലാണെന്നും ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു.ഇത്തരം 964 കേസുകൾ ബെംഗളൂരുവിൽ കഴിഞ്ഞവർഷം രജിസ്റ്റർചെയ്തു. സ്ത്രീകൾക്കെതിരേ ആകെയുണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ മുൻവർഷത്തേക്കാൾ 25.48 ശതമാനമാണ് വർധന.കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നത് നഗരത്തിലെ വികസനത്തെയും മോശമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പരിശോധിക്കാൻ പ്രത്യേക പോലീസ് സ്റ്റേഷനുകളും സുരക്ഷാസംവിധാനങ്ങളും നഗരത്തിലുണ്ടെങ്കിലും ഇവ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് വിവിധ വനിതാസന്നദ്ധ സംഘടനകളുടെ ആരോപണം.പോലീസുകാർ ഇത്തരം കേസുകൾ ഗൗരവത്തിലെടുക്കാത്തത് സമാനമായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനിടയാക്കുന്നുവെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.തദ്ദേശസ്ഥാപനങ്ങളുടെ അനാസ്ഥകൊണ്ട് ഏറ്റവുംകൂടുതൽ മരണമുണ്ടാകുന്ന നഗരം ബെംഗളൂരുവാണെന്നും റിപ്പോർട്ടിലുണ്ട്.

പാലങ്ങളുടെ അടിയില്‍ ജിം, ബാഡ്മിന്റണ്‍ കോര്‍ട്ട്, ഭക്ഷണശാലകള്‍; ആദ്യഘട്ടത്തില്‍ 50 സ്ഥലത്ത്

നഗരമധ്യത്തിലുള്ള പാലങ്ങളുടെ അടിഭാഗം പാര്‍ക്കുകളായി വികസിപ്പിക്കും. പൊതുമരാമത്ത് വകുപ്പിനുകീഴിലെ 50 പാലങ്ങള്‍ പദ്ധതിക്കായി കണ്ടെത്തി.എല്ലാ ജില്ലകളിലും പദ്ധതിയൊരുക്കും. ആദ്യഘട്ടത്തില്‍ കൊല്ലം എസ്.എൻ. കോളേജിന് സമീപത്തെയും നെടുമ്ബാശ്ശേരി വിമാനത്താവളത്തിലേക്കുള്ള പാലങ്ങളുടെ അടിയിലുമാണ് പാര്‍ക്കുകള്‍ ഒരുക്കുക.കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളുടെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി ഒരുക്കുന്നത്. സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യം പതിക്കാൻ സൗകര്യമൊരുക്കും.

പാര്‍ക്ക്, ഓപ്പണ്‍ ജിം, ബാഡ്മിന്റണ്‍ കോര്‍ട്ട്, ചെസ് ബ്ലോക്ക്, ഭക്ഷണശാലകള്‍, ശൗചാലയങ്ങള്‍ എന്നിവയാണ് പാലങ്ങളുടെ വിസ്തൃതിക്കനുസരിച്ച്‌ നിര്‍മിക്കുക.പൊതുമരാമത്തു വകുപ്പിന്റെ നിര്‍മിതികളില്‍ മാറ്റംവരുത്താനുള്ള രൂപകല്പനാ നയത്തിന്റെ ഭാഗമായാണ് പാലങ്ങളുടെ അടിഭാഗം സുന്ദരമാക്കുന്നത്. റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മിതികള്‍ക്ക് പ്രദേശങ്ങളുടെ പ്രത്യേകതയനുസരിച്ച്‌ നയം നടപ്പാക്കുന്നതാണ് രൂപകല്പനാനയം. കൊല്ലത്ത് രണ്ടുകോടി രൂപയ്ക്കാണ് നിര്‍മാണം. സൗകര്യങ്ങള്‍ ഉപയോഗിക്കാൻ യൂസര്‍ ഫീ ഏര്‍പ്പെടുത്തിയേക്കും.

കൊല്ലത്തും നെടുമ്ബാശ്ശേരിയിലും രണ്ടുമാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. കെ. മനോജ്കുമാര്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആനയറ, ബേക്കര്‍ ജങ്ഷൻ പാലങ്ങള്‍, പുതുതായി തുറന്ന ഗുരുവായൂര്‍ മേല്‍പ്പാലം എന്നിവ പദ്ധതിയുടെ ഭാഗമാക്കും.

You may also like

error: Content is protected !!
Join Our WhatsApp Group