ബെംഗളൂരു നഗരത്തിന്‍റെ എക്കാലത്തെയും വലിയ പ്രശ്നമാണ് ഗതാഗതക്കുരുക്ക്. ഒരു മഴ പെയ്താലോ, പ്രതിഷേധം നടന്നാലോ അല്ലെങ്കിൽ ഒരു സമ്മേളനം നടന്നാലോ ഒക്കെ പലയിടങ്ങളും നിശ്ചലമാകും. അതിനുള്ള പരിഹാരമെന്ന നിലയിൽ നിരവധി പദ്ധതികൾക്ക് നഗരത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബെംഗളൂരു ട്വിൻ ട്യൂബ് പ്രോജക്ട് എന്ന ടണൽ റോഡ് പദ്ധതി.ബെംഗളൂരു മഹാനഗര പാലകെയുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന ടണൽ റോഡ് പദ്ധതിക്ക് 40 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. നഗരത്തിന്‍റെ കുരുക്ക് അഴിച്ച്, യാത്രകൾ വേഗത്തിലും സുഗമവുമാക്കുവാനായി കൊണ്ടുവന്ന പദ്ധതിക്കായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും കടം എടുക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ബിബിഎംപി. 19,000 കോടി രൂപ കമെടുക്കുവാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കലിന് മാത്രം 2,500 കോടി രൂപയും നിർമ്മാണം ഉൾപ്പെടെയുള്ള മറ്റുപ്രവര്‍ത്തികൾക്കായി 16,500 കോടി രൂപയുമാണ് അധികൃതർ പ്രതീക്ഷിക്കുന്ന ചെലവ്. ബിൽഡ് – ഓപ്പറേറ്റ് – ട്രാൻസ്ഫർ (ബിഒടി – ടോൾ) മാതൃകയിൽ ടണല് റോഡ് നിർമ്മിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. വരുന്ന മൂന്നു വർഷത്തിനുള്ളില് മുഴുവൻ തുകയും വായ്പായി കിട്ടുന്ന വിധത്തിലാണ് ബിബിഎംപി പ്രവർത്തിക്കുവാൻ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 2025 ഏപ്രിലിൽ ആദ്യ ഗഡുവും 2027 ഡിസംബറോടെ മുഴുവൻ വായ്പയും അധികൃതർ സ്വീകരിക്കും.
ഇതിന്‍റെ വിശദമായ പദ്ധതി റിപ്പോർട്ട് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പദ്ധതിയ യാഥാർത്ഥ്യമായാൽ ബെംഗളുരു നഗരത്തിനുള്ളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാം
ആകെ 40 കിലോമീറ്ററിൽ വരുന്ന ടണൽ റോഡ് പദ്ധതിക്ക് വടക്ക് – തെക്ക് ഇടനാഴി, കിഴക്ക് – പടിഞ്ഞാറ് ഇടനാഴി എന്നിങ്ങനെ രണ്ട് സ്ട്രെച്ചുകളാണുള്ളത്. വടക്ക് ഹെബ്ബാൾ മേൽപ്പാലത്തെയും തെക്ക് സിൽക്ക് ബോർഡ് ജങ്ഷനെയും ബന്ധിപ്പിക്കുന്ന വടക്ക് – തെക്ക് ഇടനാഴിക്ക് 18 കിലോമീറ്ററും 22 കിമി നീളമുള്ള രണ്ടാം സ്ട്രെച്ച് കിഴക്ക് – പടിഞ്ഞാറ് ഇടനാഴി കിഴക്ക് കെആർ പുരത്തെയും ബന്ധിപ്പിക്കും.
ടണൽ റോഡ് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അധികൃതർ ടോളും ഏർപ്പെടുത്തും. മൂന്ന്-വരി താഴത്തെ ഡെക്കും രണ്ട്-വരി മുകളിലെ ഡെക്കും ആയിരിക്കും ഉണ്ടാവുക. മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ പോകുവാൻ വാഹനങ്ങൾക്ക് സാധിക്കും.ഹെബ്ബാളിലെ എസ്റ്റീം മാൾ ജംഗ്ഷനിൽ തുടങ്ങി മെഹ്‌ക്രി സർക്കിൾ, പാലസ് റോഡ്, ഗോൾഫ് കോഴ്‌സ് റോഡ്, ചാലൂക്യ സർക്കിൾ, കബ്ബൺ പാർക്ക്, കെഎച്ച് റോഡ്, ലാൽബാഗ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെ 18.5 കിലോമീറ്റർ നീളത്തിലാണ് ഒന്നാം സ്ട്രെച്ച്. ഇത് .
ജയനഗർ സിൽക്ക് ബോർഡ് ജംഗ്ഷൻ വരെയാണ് നീളുന്നത്. . എസ്റ്റീം മാൾ ജംഗ്ഷൻ, പാലസ് റോഡ്, ഗോൾഫ് കോഴ്‌സ് റോഡ്, ജയനഗറിലെ അശോക പില്ലർ, സിൽക്ക് ബോർഡ് ജംക്‌ഷൻ എന്നിവിടങ്ങളിൽ ആക്‌സസ് പോയിന്‍റുകളും മറ്റ് എൻട്രി, എക്സിറ്റ് ലൊക്കേഷനുകളും ഉണ്ടായിരിക്കും.