Home Featured ഏറ്റവും കൂടുതല്‍ സ്വകാര്യ കാറുകള്‍ ഉള്ള നഗരമായി മാറി ബെംഗളുരു

ഏറ്റവും കൂടുതല്‍ സ്വകാര്യ കാറുകള്‍ ഉള്ള നഗരമായി മാറി ബെംഗളുരു

ദേശീയ തലസ്ഥാനമായ ഡല്‍ഹിയെ മറികടന്ന് ഏറ്റവും കൂടുതല്‍ സ്വകാര്യ കാറുകള്‍ ഉള്ള ഇന്ത്യന്‍ നഗരമായി ബെംഗളുരു മാറി.ഡല്‍ഹിയില്‍ ആകെ 79.5 ലക്ഷം വാഹനങ്ങളുണ്ട്. ഇവയില്‍ 20.7 ലക്ഷം കാറുകളും സ്വകാര്യ വാഹനങ്ങളാണ്. എന്നാല്‍ ബെംഗളുരുവില്‍ 2023 മാര്‍ച്ച് 31 വരെ 23.1 ലക്ഷം സ്വകാര്യ കാറുകളുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഡല്‍ഹി സ്റ്റാറ്റിസ്റ്റിക്കല്‍ ഹാന്‍ഡ്ബുക്ക് 2023 പ്രകാരമുള്ള കണക്കിലാണ് ഇക്കാര്യം പറയുന്നത്.സമീപവര്‍ഷങ്ങളില്‍ ഡല്‍ഹി നഗരത്തിലെ വര്‍ധിച്ചു വരുന്ന മലിനീകരണ തോത് ചൂണ്ടിക്കാട്ടി കാലപ്പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും സ്‌ക്രാപ്പ് ചെയ്യാനും ഡല്‍ഹിയിലെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു.

ഇത് ഡല്‍ഹിയിലെ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവു വരാന്‍ കാരണമായി.ഡല്‍ഹി സ്റ്റാറ്റിസ്റ്റിക്കല്‍ ഹാന്‍ഡ്ബുക്ക് 2023 അനുസരിച്ച് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളുടെ എണ്ണം 1.2 കോടിയാണ്. അതില്‍ 33.8 ലക്ഷം സ്വകാര്യ കാറുകളുമാണ്.2021-22, 2022-23 വര്‍ഷങ്ങളില്‍ മാത്രം 55 ലക്ഷം കാറുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും 1.4 ലക്ഷം സ്‌ക്രാപ്പു ചെയ്യുകയും 6.2 ലക്ഷത്തിലധികം പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ബുധനാഴ്ച തൃശൂരില്‍ വിവിധയിടങ്ങളില്‍ പ്രാദേശിക അവധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച്‌ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജനുവരി 17ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കണം. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

നിരോധനം ഏര്‍പ്പെടുത്തി:പ്രധാനമന്ത്രി ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി, തൃപ്രയാര്‍ ശ്രീ രാമസ്വാമി എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജനുവരി 17ന് തൃശൂര്‍, കുന്നംക്കുളം, ചാവക്കാട്, കൊടുങ്ങലൂര്‍ താലൂക്കുകളിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശന വഴിയിലും സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവയുടെ ഉപയോഗം നിരോധിച്ച്‌ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group