ആപ്പായ സ്വിഗ്ഗിയില്‍ പുത്തനൊരു റെക്കോര്‍ഡ് സ്വന്തമാക്കി ബെംഗളൂരു നഗരം. കേക്ക് തലസ്ഥാനം എന്ന പേരാണ് നഗരം സ്വന്തമാക്കിയിരിക്കുന്നത്.ഈ വര്‍ഷം 8.5 മില്യണ്‍ ഓര്‍ഡറുകളാണ് നഗരത്തില്‍ നിന്ന് സ്വിഗ്ഗിക്ക് ലഭിച്ചിരിക്കുന്നത്. മറ്റൊരു നഗരത്തിനും ഈ റെക്കോര്‍ഡില്ല. സ്വിഗ്ഗി അവരുടെ ബ്ലോഗ് പോസ്റ്റിലാണ് ഈ നേട്ടത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.ഇന്ത്യന്‍ എങ്ങനെയാണ് 2023 സ്വിഗ്ഗി ചെയ്തത് എന്നായിരുന്നു ഈ ബ്ലോഗ് പോസ്റ്റില്‍ ചോദിച്ചിരുന്നത്. അതിലാണ് 8.5 മില്യണ്‍ കേക്ക് ഓര്‍ഡറുകളാണ് ഈ വര്‍ഷം സ്വിഗ്ഗിക്ക് ലഭിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. ചോക്ലേറ്റാണ് നഗരത്തിന് ഏറ്റവും പ്രിയപ്പെട്ട ഫ്ളേവര്‍.ബെംഗളൂരു നഗരം കേക്കില്‍ വിശ്വസിക്കുകയും, അത് കഴിക്കുകയും ചെയ്യുന്നു. നഗരത്തിന്റെ കേക്ക് തലസ്ഥാനം എന്ന പദവി നല്കി ആദരിക്കുന്നുവെന്നും സ്വിഗ്ഗി കുറിച്ചു.
ചോക്ലേറ്റ് കേക്കാണ് ഇവിടെ എല്ലാവര്ക്കും പ്രിയമെന്നും സ്വിഗ്ഗി പറയുന്നു. 2023ലെ വാലന്റൈന്‍സ് ഡേയില്‍ കേക്ക് ഓര്‍ഡറിന്റെ കാര്യത്തില്‍ റെക്കോര്‍ഡിട്ടുവെന്നും ഇവര്‍ ബ്ലോഗില്‍ വ്യക്തമാക്കി.ഒരു മിനുട്ടില്‍ 271 കേക്കുകള്‍ എന്ന നിലയിലാണ് ഓര്‍ഡറുകള്‍ ലഭിച്ചിരുന്നതെന്നും സ്വിഗ്ഗി വ്യക്തമാക്കി. ജനങ്ങളെല്ലാം ഇപ്പോള്‍ സന്തോഷവാന്മാരാണ്. ഇത് സന്തോഷത്തിന്റെ സ്റ്റാര്‍ട്ടപ്പാണ്. സന്തോഷം കേക്കുകളാണ് നല്‍കുകയെന്ന് കേക്കുകള്‍ പ്രിയപ്പെട്ടവയാണെന്നും യശശ്വിനി എന്ന യുവതി എന്‍ഡിടിവിയോട് പ്രതികരിച്ചു.അതേസമയം കേക്ക് ലവറായ ഹര്‍ഷിത ഷെട്ടിക്കും പ്രിയ ഫ്ളേവര്‍ ചോക്ലേറ്റാണ്.ഏറ്റവും അമ്ബരപ്പിക്കുന്ന മറ്റൊരു കാര്യവും ഈ വര്‍ഷം സ്വിഗ്ഗിയില്‍ നടന്നിട്ടുണ്ട്.
നാഗ്പൂര്‍ നിവാസിയായ ഒരാള്‍ 92 കേക്കുകളാണ് ഒരു ദിവസം വാങ്ങിയത്. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍, എന്നിവയ്ക്കായി മാറി മാറി അവ കഴിച്ചിട്ടുണ്ടാവാമെന്നും സ്വിഗ്ഗി ബ്ലോഗില്‍ പറയുന്നു. ജനുവരി മുതല്‍ നവംബര്‍ വരെ സ്വിഗ്ഗിയില്‍ ഉണ്ടായ ഫുഡ് ഓര്‍ഡറുകളും സെര്‍ച്ചുകളുമാണ് ഇപ്പോള്‍ പുറത്തുവിട്ടത്.ഏറ്റവും പരമാവധി ഓര്‍ഡറുകള്‍ യൂസര്‍ അക്കൗണ്ടുകളില്‍ നിന്ന് വന്നത് ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, എന്നീ നഗരങ്ങളില്‍ നിന്നാണ്. പതിനായിരത്തില്‍ അധികം ഓര്‍ഡറുകള്‍ വീതമാണ് വന്നത്.അതേസമയം ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവം സ്വിഗ്ഗിയാണ്. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ബിരിയാണ് ആധിപത്യം നിലനിര്‍ത്തുന്നത്. ഒരു സെക്കന്‍ഡില്‍ രണ്ട് ബിരിയാണികള്‍ വീതമാണ് വിറ്റുപോകുന്നതെന്ന് സ്വിഗ്ഗി പറയുന്നു.
ഓരോ അഞ്ചര ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്യുമ്ബോഴും അതിന് ബദലായി ഒരു വെജ് ബിരിയാണി ഓര്‍ഡര്‍ ചെയ്യപ്പെടുന്നുണ്ട്. ഹൈദരാബാദില്‍ നിന്നാണ് കൂടുതല്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്യപ്പെടുന്നത്. ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന് മത്സരം നടന്നപ്പോള്‍ ഇന്ത്യക്കാര്‍ ഓരോ മിനുട്ടിലും 50 ബിരിയാണികളാണ് ഓര്‍ഡര്‍ ചെയ്ത്.ചണ്ഡീഗഡിലെ ഒരു കുടുംബം ഒരു ഓര്‍ഡറില്‍ 70 ബിരിയാണികളാണ് വാങ്ങിയത്. ഇന്ത്യ-പാക് മത്സരത്തിനിടെയായിരുന്നു ഇത്. മുംബൈയില്‍ നിന്നുള്ള യൂസര്‍ 42.3 ലക്ഷത്തിന്റെ ഓര്‍ഡറുകളാണ് ചെയ്തത്. ഗുലാബ് ജാമാണ് മധുരത്തിന്റെ കാര്യത്തില്‍ മുമ്ബില്‍. 7.7 മില്യണ്‍ ഓര്‍ഡറുകളാണ് ദുര്‍ഗ പൂജയുടെ സമയത്തുണ്ടായത്.