Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു യാത്രയില്‍ ടയര്‍ പഞ്ചറായി ബസ് വഴിയില്‍ കുടുങ്ങി, ചെക്ക് പോസ്റ്റിലും നടപടി; ട്രാവല്‍സിന് ഭീമൻ തുക പിഴ ചുമത്തി

ബെംഗളൂരു യാത്രയില്‍ ടയര്‍ പഞ്ചറായി ബസ് വഴിയില്‍ കുടുങ്ങി, ചെക്ക് പോസ്റ്റിലും നടപടി; ട്രാവല്‍സിന് ഭീമൻ തുക പിഴ ചുമത്തി

by ടാർസ്യുസ്

കൊച്ചി: ബസ് യാത്രയ്ക്കിടെയുണ്ടായ തുടർച്ചയായ തകരാറുകളും അനാസ്ഥയും മൂലം ഉദ്യോഗാർഥിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തില്‍ ട്രാവല്‍സ് ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം കാക്കനാട് സ്വദേശികളായ അനില്‍ ബേബി, ഭാര്യ സ്നേഹ റോസ് കുര്യൻ എന്നിവർ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ വിനായക ട്രാവല്‍സിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവ്.ടിക്കറ്റിനായി ചെവാക്കിയ 3,174 രൂപയും അടിയന്തര യാത്രയ്ക്ക് ചെലവായ 14,000 രൂപയും ഉള്‍പ്പെടെ 17,174 രൂപ തിരികെ നല്‍കണം. കൂടാതെ ദമ്പതികള്‍ക്കുണ്ടായ മാനസിക വിഷമത്തിനും ബുദ്ധിമുട്ടുകള്‍ക്കും കോടതി ചെലവിനും 30,000 രൂപ നഷ്ടപരിഹാരവും 45 ദിവസത്തിനകം നല്‍കാൻ എതിർകക്ഷികള്‍ക്ക് ഉത്തരവ് നല്‍കി.2023 മെയ് 20ന് ബെംഗളൂരുവില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാനായി പരാതിക്കാർ ശ്രീ വിനായക ട്രാവല്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ പാലക്കാട് വെച്ച്‌ ബസിന്റെ ടയർ പഞ്ചറായതും, വാളയാർ ചെക്ക് പോസ്റ്റില്‍ നികുതി കുടിശ്ശിക കാരണം ബസ് തടഞ്ഞതും, തുടർന്നുണ്ടായ യന്ത്രത്തകരാറുകളും കാരണം യാത്ര തടസ്സപ്പെട്ടു. കൃത്യസമയത്ത് പരീക്ഷാ ഹാളിലെത്താൻ ദമ്പതികള്‍ക്ക് കോയമ്പത്തൂരില്‍ നിന്ന് 14,000 രൂപ നല്‍കി ടാക്സി വിളിക്കേണ്ടിവന്നു.ട്രാവല്‍ ഉടമയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്ക്ക് നഷ്ടപരിഹാരം തേടിയാണ് ഉപഭോക്താക്കള്‍ കമ്മീഷനെ സമീപിച്ചത്. യാത്രക്കാർക്ക് സുരക്ഷിതവും പ്രവർത്തനക്ഷമവുമായ വാഹനം ഉറപ്പാക്കേണ്ടത് ഒരു സേവനദാതാവിന്റെ പ്രാഥമിക കടമയാണ്. ടയർ മാറ്റാനുള്ള ഉപകരണങ്ങള്‍ പോലുമില്ലാതെ സർവീസ് നടത്തിയത് സേവനത്തിലെ വീഴ്ചയായി കമ്മീഷൻ വിലയിരുത്തി. കൂടാതെ, റോഡ് നികുതി അടയ്ക്കാത്തതും വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്തതും നിയമപരമായ അനാസ്ഥയാണെന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group