ബംഗളൂരുവിലെ ആര്‍.ടി നഗറില്‍ ശരിയായ ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച പൊലീസുകാരന് ട്രാഫിക് പൊലീസിന്റെ പിഴ.പകുതി മാത്രമുള്ള തൊപ്പി ഹെല്‍മറ്റ് ധരിച്ച് ഗിയര്‍ലെസ് സ്കൂട്ടറിലെത്തിയ പൊലീസുകാരനാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. തൊപ്പി ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്നത് നഗരത്തില്‍ നിരോധിച്ചതാണ്. ആര്‍.ടി നഗര്‍ ട്രാഫിക് പൊലീസ് തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
‘ഗുഡ് ഈവനിങ് സര്‍, പൊലീസുകാരനെതിരെ ഹാഫ് ഹെല്‍മറ്റ് കേസ് ചുമത്തി, താങ്ക്യു’ എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നിയമലംഘനം നടത്തിയവരുടെ മുഖം നോക്കാതെ നടപടി എടുത്ത ട്രാഫിക് പൊലീസിനെ നിരവധി പേര്‍ അഭിനന്ദിക്കുന്നുണ്ട്. അപ്പോഴും ചിലര്‍ ഇത് ഫോട്ടോക്ക് വേണ്ടി എടുത്തതാണോ എന്ന സംശയവും പങ്കുവെക്കുന്നു.ചിരിക്കുകയും കാമറക്ക് പോസ് ചെയ്യുകയും ചെയ്യുന്നതിനാല്‍ ഇത് ഫോട്ടോ ഷൂട്ട് മാത്രമാണ് യാഥാര്‍ഥമല്ലെന്നാണ് ചിലര്‍ പറയുന്നത്. നിരവധി പൊലീസുകാര്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുമ്ബോഴും ട്രാഫിക് പൊലീസുകാര്‍ നോക്കി നില്‍ക്കാറുണ്ടെന്നും ഇത് പബ്ലിസിറ്റി സ്റ്റന്‍ഡാണെന്നും ഒരു ട്വിറ്റര്‍ ഉപയോക്താവ് പറയുന്നു.
ലഹരിമരുന്ന് വാങ്ങാൻ പണം നൽകിയില്ല;പാനൂരിൽ മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു.
ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിന് മകൻ അമ്മയുടെ കൈകൾ വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ പാനൂർ വടക്കെ പൊയിലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് ആക്രമിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ജാനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിഖിൽ ഒളിവിലാണ്. പരാതി നൽകാൻ അമ്മ തയാറാകാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. ജാനുവിന്റെ രണ്ട് കൈകളിലും വെട്ടേറ്റിട്ടുണ്ട്