ബെംഗളൂരു: തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നഗരങ്ങളിൽ ഒന്നാം സ്ഥാനം നേടി ബെംഗളൂരു. തൊട്ടു പുറകിൽ തിരുവനന്തപുരം രണ്ടാം സ്ഥാനം നേടി ജൂനിയർ ലെവൽ സെഗ്മെന്റിലാണ് തലസ്ഥാന നഗരം രണ്ടാമതെത്തിയത്.ഏറ്റവും മികച്ച അനുഭവ പരിചയമുള്ള അക്രോഡ് വ്യവസായങ്ങളെ നിയമിക്കുന്നതിൽ ബെംഗളൂരാണ് മുൻനിര നഗരമായി തുടരുന്നത്.
ബാങ്കിംഗ്, സാമ്പത്തിക സേവനം, ഇൻഷുറൻസ്, മാനുഫാക്ചറിംഗ് ഇൻഫർമേഷൻ ടെക്നോളജി, ഫാർമ,ഹെൽത്ത്കെയർ, ലൈഫ് സയൻസസ് എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടാണ് സർവ്വേ നടത്തിയത്.2022 ലെ ഇൻസൈറ്റ്സ് ടാലന്റ് ട്രെൻഡ്സ് റിപ്പോർട്ട്അനുസരിച്ച് ആദ്യ നിരയിലെ 8 നഗരങ്ങളിലും രണ്ടാമത്തെ നിരയിലെ 18 നഗരങ്ങളിലും 1,00,000 എക്സ്പീരിയൻസ് ഉള്ളവർക്ക് ജോലികളുണ്ടാകും.
പ്രധാന നഗരങ്ങളിലെല്ലാം പ്രവർത്തിക്കുന്ന ഡിജിറ്റൽ വ്യവസായങ്ങളുടെ ഡിമാൻഡിൽ വർധനവ് ഉണ്ടായിട്ടുണ്ട്.തൊഴിലവസരങ്ങൾ ഹോട്ട്സ്പോട്ട് എന്ന നിലയിൽ ബെംഗളൂരുവിന്റെ സ്ഥാനത്തിന് മാറ്റമില്ലെന്ന് രാന്റ്സ്റ്റഡ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ പി എസ് വിശ്വനാഥ് പറഞ്ഞു.
ഞങ്ങളുടെ ടാലന്റ് ട്രെൻഡ് റിപ്പോർട്ടിൽ ആദ്യ നിരയിലും രണ്ടാമത്തെ നിരയിലും തൊഴിലവസരങ്ങൾ അകാഡ് നഗരങ്ങൾ ജൂനിയർ ലെവൽ രംഗത്ത് ആധിപത്യം പുലർത്തുന്നതായി കാണിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഐടി ജോലികൾ നൽകുന്നതിൽ ബെംഗളൂരു തന്നെയാണ് മുന്നിൽ.
ജൂനിയർ മിഡിൽ, സീനിയർ എന്നിവയുടെ ഡിമാൻഡ് 33.28%,43.90%,37.72% എന്നിങ്ങനെയാണ്. ജൂനിയർ ലെവലിൽ ചെന്നെയും (14.98%),പുനെയും (14.37%) ബംഗളൂരുവിന് തൊട്ടുപുറകിൽ തന്നെയുണ്ട്.15.6 ശതമാനവുമായി ഹൈദരാബാദ് സീനിയർ ലെവലിലാണ്. ജൂനിയർ ലെവലിലെ ഐടി ജോലി അവസരങ്ങളുള്ളത് നാഷിക്കിലാണ്(24.57%).