സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർദ്ധിച്ചതായി നാഷണൽ ക്രൈം റെക്കോർഡ് ബ്യുറോ. 2021 ൽ 24.4 ശതമാനം ആയിരുന്നത് 2022ൽ 65,893 കേസുകളായി. രജിസ്റ്റർ ചെയ്ത കേസുകളിൽ 64.8% കേസുകളും വഞ്ചനാ കേസുകളാണ്. രണ്ടാം സ്ഥാനത്ത് പണാപഹരണവുമായി ബന്ധപ്പെട്ട കേസുകളാണ്. ഇത് മൊത്തം കേസിൽ 5.5ശതമാനം വരും. മൂന്നാം സ്ഥാനത്ത് ലൈംഗിക ചൂഷണ കേസുകളാണ്. 5.2 ശതമാനം കേസുളാണ് ഇതിൽ രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ഡൽഹിയിലെ സൈബർ കുറ്റകൃത്യങ്ങൾ മൂന്നിരട്ടിയായി വർധിച്ചു, 2022-ൽ ഇത് 700-കേസുകളായി. മിക്കതും ഇലക്ട്രോണിക് രൂപത്തിൽ, കുട്ടികളുമായി ബന്ധപ്പെട്ടുള്ള ലൈംഗിക ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും പോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട് പറയുന്നു.
എൻ സി ആർ ബി കണക്ക് പ്രകാരം, ഡൽഹിയിൽ കഴിഞ്ഞ വർഷം 685 സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2020 ൽ 166 ഉം 2021 ൽ 345 ഉം ആയിരുന്നു റിപ്പോർട്ട് ചെയ്ത കേസുകൾ. ഇതിൽ ഭൂരിഭാഗം കേസുകളും – 184 – അശ്ലീല/ലൈംഗികത പ്രകടമാക്കുന്ന ഫൊട്ടോകളും വീഡിയോകളും വിതരണം ചെയ്തതാണെന്ന് ഡാറ്റ വ്യക്തമാക്കുന്നു.കംപ്യൂട്ടറുമായി ബന്ധപ്പെട്ട 55 കേസുകളും സ്ത്രീകളെയും കുട്ടികളെയും സൈബറിടലത്തിലെ സ്റ്റാക്കിങ്ങും ബുള്ളിയിങ്ങുമായി ബന്ധപ്പെട്ട് 24 കേസുകളും കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്യപ്പെട്ടതായി റിപ്പോർട്ട് കാണിക്കുന്നു. ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 2022ൽ 72 കേസുകളും 91 ഒടിപി തട്ടിപ്പുകളും 21 എടിഎം തട്ടിപ്പുകളും ഡൽഹി നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ റിപ്പോർട്ടിൽ ഏറ്റവും ഉയർന്ന നിരക്ക് കാണിക്കുന്നത് ബെംഗളൂരുവിലാണ്.മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഒടിപി, ഓൺലൈൻ ബാങ്ക് തട്ടിപ്പുകളാണ് നഗരത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഒ ടി പി തട്ടിപ്പ് നടത്തുന്ന കേസുകളിൽ, തട്ടിപ്പുകാർ സാധാരണയായി ബാങ്ക് എക്സിക്യൂട്ടീവുകളായി നടിച്ച് ഇരയുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാനും പണം തട്ടിയെടുക്കാനും ഐഎഫ്‌എസ്‌സി കോഡും പാസ്‌ബുക്ക് നമ്പറും പോലുള്ള വിശദാംശങ്ങൾ ചോദിക്കുന്നു. അവരുടെ കെണിയിൽ വീഴുന്ന ഉപഭോക്താക്കളെ കബളിപ്പിക്കുന്നതാണ് രീതി.അത്തരക്കാരെ പ്രത്യേകമായി ലക്ഷ്യമിടുന്ന നിരവധി കോൾ സെന്ററുകൾ നഗരത്തിലുടനീളം പ്രവർത്തിക്കുന്നു, അതിനാലാണ് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിനെയോ എടിഎം കാർഡിനെയോ കുറിച്ചുള്ള വിശദാംശങ്ങൾ അപരിചിതരുമായോ ബാങ്കിൽ നിന്നുള്ള ആരുമായും പങ്കിടരുതെന്ന് പറയുന്നത്.
പ്രതികൾ ഇരയോട് അവരുടെ അക്കൗണ്ടിന്റെ കെവൈസി പ്രക്രിയ പൂർത്തിയാക്കാനോ ക്രെഡിറ്റ് കാർഡ് പരിധി അപ്‌ഗ്രേഡു ചെയ്യാനോ ആവശ്യപ്പെടുന്നത് പോലുള്ള വിവിധ രീതികൾ അവലംബിക്കുന്നു. ഉപഭോക്താക്കൾ പലപ്പോഴും അതിൽ വീഴുന്നു, ”ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ബാങ്കിങ് തട്ടിപ്പുകൾ വർദ്ധിച്ചു:ബാങ്ക് നെറ്റ് വർക്ക് വിപുലീകരണത്തെത്തുടർന്ന് നഗരത്തിൽ ബാങ്കിങ് തട്ടിപ്പുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ ഭൂരിഭാഗം ആളുകൾക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും ഓഫീസർ കൂട്ടിച്ചേർത്തു.“എല്ലാ ബാങ്ക് ഇടപാടുകളും ഇപ്പോൾ ഡിജിറ്റലായി നടക്കുന്നു. തട്ടിപ്പുകാർ ഇത് മുതലെടുക്കുകയും ആളുകൾക്ക് അവരുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിക്കാൻ അതിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്ന ലിങ്കുകൾ അയക്കുകയും ചെയ്യുന്നു. അവർക്ക് തൊഴിൽ പോർട്ടലുകളിൽ നിന്ന് ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ ലഭിക്കും,” മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട കേസുകളിൽ, മിക്ക സ്ത്രീകളും ഇപ്പോൾ പൊലീസിനെ സമീപിക്കുന്നു, കൂടുതൽ അവബോധം ഉള്ളതിനാൽ പരാതികൾ എഫ്‌ഐആറുകളായി മാറ്റുന്നു.
സൈബർ കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് ഇപ്പോൾ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ എളുപ്പത്തിൽ പരാതി നൽകാം, അത് അതിനായി സഹായിക്കുന്നു.” ഉദ്യോഗസ്ഥൻ പറഞ്ഞു.പൊലീസിനും പൊതുജനങ്ങൾക്കും ഒരുപോലെ തലവേദനയായ ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഡൽഹിയിൽ കഴിഞ്ഞ വർഷം എല്ലാ ജില്ലകളിലും സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ കൂടി ആരംഭിച്ചു.