ബെംഗളൂരു ഒരിക്കല്‍ക്കൂടി ആ അപൂര്‍വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. സീറോ ഷാഡോ ഡേ എന്ന് വിശേഷിപ്പിക്കുന്ന വര്‍ഷത്തില്‍ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഒരു ആകാശപ്രതിഭാസത്തിന് ആണ് ബെംഗളൂരു വീണ്ടും സാക്ഷ്യം വഹിക്കാൻ പോകുന്നത്.വരുന്ന ഓഗസ്റ്റ് 18 നാണ് ഈ പ്രതിഭാസം സംഭവിക്കാൻ പോകുന്നത്. ഇത്തവണയും ബെംഗളൂരു തന്നെ ആയിരിക്കും ഇത് നടക്കുക എന്നാണ് നിഗമനം. നഗരത്തിലെ എല്ലാ ലംബമായ വസ്തുക്കള്‍ക്കും ഒരു ചെറിയ സമയത്തേക്ക് നിഴല്‍ ഉണ്ടാകില്ല. അതായത് സൂര്യന് തലക്ക് മുകളില്‍ ഉദിച്ച് നില്‍ക്കുകയാണെങ്കിലും നിഴല്‍ കാണില്ല എന്ന് സാരം. ഏപ്രില്‍ 25 ന് ഉച്ചയ്ക്ക് 2.17 നാണ് ബെംഗളൂരുവില്‍ ഈ അപൂര്‍വ ആകാശ സംഭവം നിരീക്ഷിക്കപ്പെട്ടിരുന്നു.
എന്താണ് സീറോ ഷാഡോ ഡേ?:+23.5 ഡിഗ്രി അക്ഷാംശത്തിനും -23.5 ഡിഗ്രി അക്ഷാംശത്തിനും ഇടയിലുള്ള സ്ഥലങ്ങളില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന ഒരു പ്രത്യേക പ്രതിഭാസമാണ് ഇത്. ഈ സമയത്ത്, സൂര്യന് ആകാശത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തായിരിക്കും. അപ്പോള്‍ ഒരു വസ്തുവിന്റെയും ജീവജാലങ്ങളുടെയും നിഴലുകള്‍ ദൃശ്യമാകില്ല. എന്നും നമ്മുടെ തലയ്ക്കു മീതെ സൂര്യന് കടന്നുപോകുന്നുണ്ട്.എന്നാല്‍ വര്‍ഷത്തില്‍ രണ്ട് തവണ മാത്രമാണ് കൃത്യം നേര്‍സ്ഥാനത്തുകൂടെ ലംബമായി സൂര്യന് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ഒട്ടും ചെരിവില്ലാതെ കുത്തനെ നില്ക്കുന്ന ഒരു വസ്തുവിന്റെയും നിഴല്‍ ദൃശ്യമാകില്ല. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇന്ത്യയില്‍ സീറോ ഷാഡോ ഡേ പ്രകടമാകുന്നത്. എന്നാല്‍ ഈ പ്രതിഭാസം എല്ലായിടത്തും പ്രതിഫലിക്കില്ല.
ഭൂമധ്യരേഖയുടെ ഇരുപത്തിമൂന്നര ഡിഗ്രി മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിലാണ് സീറോ ഷാഡോ ഡേ അനുഭവപ്പെടുന്നത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. അതിനാല്‍ പല പ്രദേശത്തും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും ഇത് അനുഭവപ്പെടുക. 2021 ല്‍ ഒഡീഷയിലെ ഭുവനേശ്വര്‍ ഒരു സീറോ ഷാഡോ ദിനത്തിന് സാക്ഷ്യം വഹിച്ചിരുന്നു.
ജീവനെടുക്കാന്‍ ഒരു വിദ്യാര്‍ത്ഥിയും തീരുമാനമെടുക്കരുത്, നീറ്റ് എന്ന തടസ്സം ഇല്ലാതാകും; എംകെ സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടില്‍ നിറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയതില്‍ വിദ്യാര്‍ത്ഥികളോടായി പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.ഒരു കാരണവശാലും ജീവനെടുക്കാൻ ഒരു വിദ്യാര്‍ത്ഥിയും തീരുമാനമെടുക്കരുതെന്ന് ഞാൻ അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും. ഇതിനുള്ള നിയമപരമായ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മുൻകൈ എടുത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
രാഷ്ട്രീയ മാറ്റങ്ങള്‍ വരുമ്ബോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നീറ്റ് എന്ന തടസ്സം ഇല്ലാതാകും. അപ്പോള്‍, ‘ഞാൻ ഒപ്പിടില്ല’ എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകും’ സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവര്‍ണര്‍ ആര്‍എൻ രവിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.ഗവര്‍ണറുടെ ഹൃദയം കരിങ്കല്ല് പോലെയെന്നും, എത്ര ജീവൻ നഷ്ടമായാലും ഉരുകില്ല എന്നും സ്റ്റാലിൻ വിമര്‍ശിച്ചു. ഒരിക്കലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ 2021-ലാണ് തമിഴ്നാട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്.