
ദീപാവലിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു ബജറ്റ് നിരക്കിൽ വിമാന സർവീസുകൾ. ബെംഗളൂരു-കൊച്ചി(3498), തിരുവനന്തപുരം(5441) എന്നിങ്ങനെയാണു വരും ദിവസങ്ങളിലെ കുറഞ്ഞ നിരക്ക്. എന്നാൽ കണ്ണൂരിലേക്ക് നാളെ 6773 രൂപയാണു ചാർജ്. 4നു 4500 രൂപയും. ഇവിടേക്കു ബെംഗളൂരുവിൽ നിന്നു ബസ് സർവീസുകൾ വളരെ കുറവായതാണു വിമാന നിരക്ക് കൂടാൻ കാരണം. കോഴിക്കോട്ടേക്കു നേരിട്ടുള്ള ഏക വിമാന സർവീസിൽ 7331 രൂപയാണ് ചാർജ്.