ബെംഗളൂരു: കർണാടകയിലെ ആയിരത്തിലധികം ക്ഷേത്രങ്ങളിൽ ഇന്നു പുലർച്ചെ 5 മുതൽ ഹനുമാൻ സ്തുതിയും ഹിന്ദു ഭക്തിഗാനങ്ങളും ഉച്ചഭാഷിണികളിലൂടെ കേൾപ്പിക്കുമെന്ന് ശ്രീരാ മസേന, മസ്ജിദുകളിലെ ഉച്ചഭാഷിണി നീക്കാൻ സംഘടന നൽകിയ സമയപരിധി കഴിഞ്ഞതിനെ തുടർന്നാണിത്. ഇന്നു മുതൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നും. അധ്യക്ഷൻ പ്രമോദ് മുത്തലിക് പറഞ്ഞു.
വിവിധ ക്ഷേത്രങ്ങളുടെയും മടങ്ങളുടെയും പിന്തുണയോടെയാണിത്. സമാധാനപരമായി നട ത്തുന്ന പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കരുത്. ആരാധനാ യലങ്ങളിലെ ഉച്ചഭാഷിണികൾ നിയന്ത്രിക്കാൻ ഉത്തർ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് കാണിച്ച തന്റേടം കണ്ടുപഠിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മസ്ജിദുകളിലെ ബാങ്കുവിളി ഉൾപ്പെടെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി നിയന്ത്രിക്കുന്നതു സംബന്ധിച്ചുള്ള കോടതി ഉത്തരവ് സൗഹൃദപരമായി നടപ്പാക്കുമെന്ന നിലപാടാ ണ് സർക്കാരിന്റേത്. രാത്രി 10 മുതൽ പുലർച്ചെ 6 വരെ ഉച്ചഭാഷിണി നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തു ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നു കഴിഞ്ഞ മാസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.