ബെംഗളൂരു: ഈ മാസം 16ന് ആരംഭിക്കുന്ന ബെംഗളൂരു ടെക് സമ്മിറ്റിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും അഭിസംബോധന ചെയ്യും.ഇവരുടെ റെക്കോർഡ് ചെയ്ത പ്രഭാഷണത്തോടെയാണ് മേള ആരംഭിക്കുക. ഐടി,ബിടി വകുപ്പും സോഫ്റ്റ് വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യയും (എസ്ടിപിഐ) ചേർന്നു സംഘടിപ്പിക്കുന്ന മേള 18 വരെ ബെംഗളൂരു പാലസിലാണ് നടക്കുന്നത്.
യുഎഇ മന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലമ,ഓസ്ട്രേലിയൻ മന്ത്രി ടിം വാട്സ്, ഫിൻലൻഡ് മന്ത്രി ടി ഹൊ കോനെൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരി ക്കും. ബെംഗളൂരു ടെക് സമ്മിറ്റി ന്റെ സുവർണ ജൂബിലി പ്രമാണി ച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ 2 35 ഐടി, ബിടി കമ്പനി മേധാവികളെ ആദരിക്കും. പുരസ്കാര വിതരണം, റൂറൽ ഐടി, ബിടി ക്വിസ്, ബയോ പോസ്റ്റർ നിർമാണം തുടങ്ങിയവയും മേളയുടെ ഭാഗമാണ്.
മെറ്റയിലും ഇന്നുമുതല്‍ കൂട്ടപിരിച്ചുവിടല്‍; ആയിരക്കണക്കിന് ജീവനക്കാരെ ബാധിക്കും
വാഷിങ്ടണ്‍: സമൂഹമാധ്യമമായ ട്വിറ്ററിനു പിന്നാലെ ഫേസ്ബുക്കിന്റെ മാതൃകമ്ബനിയായ മെറ്റയിലും കൂട്ടപിരിച്ചുവിടല്‍.ബുധനാഴ്ച മുതല്‍ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിക്കുമെന്ന് കമ്ബനിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതോടെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് കമ്ബനിയുടെ വാദം.
ഈ വര്‍ഷം ഇതിനകം സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തില്‍ അര ട്രില്യണ്‍ ഡോളറിലധികം നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയത്. സാമ്ബത്തിക മാന്ദ്യത്തെ തുടര്‍ന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക്ടോക്കില്‍ നിന്നുള്ള മത്സരം കടുത്തതുമാണ് മെറ്റക്ക് തിരിച്ചടിയായത്.പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.
കമ്ബനിയുടെ തെറ്റായ നടപടികള്‍ക്ക് താന്‍ ഉത്തരവാദിയാണെന്ന് സക്കര്‍ബര്‍ഗ് എക്സിക്യൂട്ടീവ് യോഗത്തില്‍ പറഞ്ഞതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ചെലവ് ചുരുക്കുമെന്നും ടീം പുനസംഘടിപ്പിക്കുമെന്നും കഴിഞ്ഞ സെപ്റ്റംബറില്‍ സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, ഇന്‍സ്റ്റഗ്രാമിലും വാട്സ് ആപ്പിലും പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്.
മെറ്റയിലെ 10 ശതമാനം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരം. സെപ്റ്റംബര്‍ 30ലെ കണക്കുകള്‍ പ്രകാരം കമ്ബനിയില്‍ 87,000 ജീവനക്കാരുണ്ട്. ലോക കോടീശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്ത്യയില്‍ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലെ എല്ലാവരെയും പിരിച്ചുവിട്ടു.ഇന്ത്യയില്‍ മാത്രം ഏകദേശം ഇരുനൂറോളം പേര്‍ക്കാണ് ട്വിറ്ററില്‍ ജോലി നഷ്ടമായത്. സമാന രീതിയില്‍ പല പ്രമുഖ കമ്ബനികളും കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.