ബെംഗളൂരു : പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുന്ന ബെംഗളൂരു ടെക് സമ്മിറ്റിന് ബുധനാഴ്ച ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ തുടക്കമാകും.കർണാടക ഐ.ടി.- ബി.ടി. വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 30 രാജ്യങ്ങളിൽനിന്നുള്ള ഐ.ടി.വിദഗ്ധരും കമ്പനി പ്രതിനിധികളും പങ്കെടുക്കും.ഐ.ടി. അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന 20,000-ത്തോളം പേരും മൂന്നുദിനം നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷ.വൻകിട ഐ.ടി.കമ്പനികളുമായുള്ള ഏതാനും കരാറുകളും സംസ്ഥാനസർക്കാർ സമ്മേളനത്തിനിടെ ഒപ്പുവെക്കും.
മുഖ്യമന്ത്രി സിദ്ധരാമയ്യ ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, വിവിധ ഐ.ടി.കമ്പനി മേധാവികൾ, സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ‘ബ്രേക്കിങ് ബൗണ്ടറീസ്’ എന്നതാണ് ഇത്തവണ ടെക് സമ്മിറ്റിൻ്റെ മുദ്രവാക്യം.മൂന്നുദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ 70-ഓളം സെമിനാറുകൾ നടക്കും.
സ്റ്റാർട്ടപ്പുകൾക്ക് ഐ.ടി.മേഖലയിലെ മറ്റു കമ്പനി മേധാവികളുമായും ഈ മേഖലകളിൽ നിക്ഷേപം നടത്തുന്നവരുമായും കൂടിക്കാഴ്ചയ്ക്ക് പ്രത്യേക അവസരമൊരുക്കും.ഐ.എസ്.ആർ.ഒ.യുടെ ചന്ദ്രയാൻ-3 പവിലിയൻ ഉൾപ്പെടെ ഒട്ടേറെ പവലിയനുകളും സമ്മേളനത്തോടനുബന്ധിച്ച് പാലസ് ഗ്രൗണ്ടിൽ ഒരുക്കുന്നുണ്ട്. ഡിസംബർ മൂന്നിന് സമ്മേളനം സമാപിക്കും
മലയാളി യുവതി മുംബയില്‍ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍, സംഭവം ആണ്‍സുഹൃത്തുമായി വഴക്കിട്ടതിനെ തുടര്‍ന്ന്
മുംബയ്: 20കാരിയായ മലയാളി യുവതിയെ മുംബയിലെ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അഗ്നിവീര്‍ സ്‌കീമില്‍ നേവിയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള പരിശീലനം നടത്തുന്നതിനാണ് പെണ്‍കുട്ടി മുംബയിലേക്ക് പോയത്.തിങ്കളാഴ്ച രാവിലെ യുവതിയും ആണ്‍സുഹൃത്തും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതേത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.രണ്ടാഴ്ച മുമ്ബാണ് യുവതി മുംബയിലെത്തിയത്. ആണ്‍സുഹൃത്തുമായി വഴക്കിട്ടതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്.
മുംബയ് മലാഡ് വെസ്റ്റിലെ ഐഎന്‍എസ് ഹംല ബേസിലെ ഹോസ്റ്റല്‍ മുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിന് പിന്നാലെ ഹോസ്റ്റല്‍ അധികൃതര്‍ പൊലീസിനേയും ഡോക്ടറേയും വിവരമറിയിച്ചു. ഡോക്ടര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവതിയുടെ മരണം സ്ഥിരീകരിച്ചത്.മാല്‍വാനി പൊലീസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.