Home Featured ബംഗളൂരു:ടെക് സമ്മിറ്റ് തുടങ്ങി; പാവപ്പെട്ടവരുടെ ഉന്നതിക്ക് സാങ്കേതികത ഉപയോഗപ്പെടുത്തും -മോദി

ബംഗളൂരു:ടെക് സമ്മിറ്റ് തുടങ്ങി; പാവപ്പെട്ടവരുടെ ഉന്നതിക്ക് സാങ്കേതികത ഉപയോഗപ്പെടുത്തും -മോദി

ബംഗളൂരു: പാവപ്പെട്ടവരുടെ പുരോഗതിക്കുവേണ്ടി സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ തുടങ്ങിയ ബംഗളൂരു ടെക് സമ്മിറ്റ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗളൂരു സാങ്കേതികവിദ്യയുടെ ആസ്ഥാനമാണെന്നും അതിവേഗം പുരോഗമിക്കുന്ന നഗരമാണ് ഇതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ ആറുമാസത്തിനുള്ളില്‍ ആറ് ഹൈടെക് നഗരങ്ങള്‍ വരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ടെക് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹുബ്ബള്ളി, ധാര്‍വാഡ്, മൈസൂരു, മംഗളൂരു, സെന്‍ട്രല്‍ കര്‍ണാടക, ബംഗളൂരുവിന് സമീപം എന്നിവിടങ്ങളിലാണ് ഇവ വരുക. സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് ആവശ്യമായ ശാസ്ത്ര, സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ ഈ നഗരങ്ങളിലൂെട ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിലെ ഹൊസൂരില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിള്‍ ഐ ഫോണ്‍നിര്‍മാണ കേന്ദ്രം വരുമെന്നും 60,000 പേര്‍ക്ക് ഇവിടെ തൊഴില്‍ ലഭ്യമാകുമെന്നും ടെലികോം ആന്‍ഡ് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ആദിവാസി വിഭാഗത്തിലുള്ള ആറായിരം സ്ത്രീകള്‍ക്ക് ഐ ഫോണ്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കും -അദ്ദേഹം പറഞ്ഞു.ഐ.ടി, ബി.ടി വകുപ്പും സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്സ് ഓഫ് ഇന്ത്യയും എസ്.ടി.പി.ഐ ചേര്‍ന്ന് നടത്തുന്ന മേള 18 വരെ തുടരും.

സമ്മിറ്റിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫലകം പ്രകാശനം ചെയ്തു. 35 ഐ.ടി-ബി.ടി കമ്ബനി മേധാവികളെ ആദരിച്ചു. 75 സെഷനുകള്‍ സമ്മിറ്റില്‍ നടക്കും. പുരസ്കാരവിതരണം, റൂറല്‍ ഐ.ടി, ബി.ടി ക്വിസ്, ബയോപോസ്റ്റര്‍ നിര്‍മാണം, സയന്‍സ് ഗാലറി തുടങ്ങിയവയും വിവിധ ദിവസങ്ങളിലായി നടക്കും. 575 കമ്ബനികളും സംരംഭകരും പങ്കെടുക്കുന്നുണ്ട്. ഒമ്ബത് ധാരണപത്രങ്ങള്‍ ഒപ്പുവെക്കും. 20 ഉല്‍പന്നങ്ങള്‍ പുറത്തിറക്കുമെന്ന് ഐ.ടി-ബി.ടി മന്ത്രി ഡോ. സി.എന്‍. അശ്വത് നാരായണ്‍ പറഞ്ഞു

എട്ടു കോടിയുടെ വ്യാജ അര്‍ബുദ മരുന്നുകള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: വ്യാജ അര്‍ബുദ മരുന്നുകള്‍ നിര്‍മിക്കുന്ന സംഘത്തെ ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച് പിടികൂടി. ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേരെ ചൊവ്വാഴ്ച അറസ്റ്റു ചെയ്തു.മാര്‍ക്കറ്റില്‍ എട്ടുകോടി രൂപ വിലവരുന്ന വ്യാജ അര്‍ബുദ മരുന്നുകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു. രണ്ട് എന്‍ജിനീയര്‍മാരും എം.ബി.എ ബിരുദധാരിയുമാണ് മറ്റുള്ളവര്‍.മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടുവെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്നും ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് വ്യാജ കാന്‍സര്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്ന സംഘത്തെ പിടികൂടിയത്. 4 വര്‍ഷമായി സംഘം പ്രവര്‍ത്തിക്കുന്നുണ്ടത്രെ. മരുന്ന് ഉല്‍പാദിപ്പിക്കുന്ന ഹരിയാനയിലെ സോനിപട്ടിലെ ഒരു ഫാക്ടറിയിലും ഗാസിയാബാദിലെ ഒരു ഗോഡൗണിലും പൊലീസ് റെയ്ഡ് നടത്തി.

You may also like

error: Content is protected !!
Join Our WhatsApp Group