ബെംഗളൂരു ∙ ഇലക്ട്രോണിക് സിറ്റിയിൽ പുള്ളിപ്പുലി വിഹരിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സിസിടിവിയിൽ പതിഞ്ഞതിനു പിന്നാലെ, വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന തിരച്ചിൽ ഊർജിതമാക്കി. 17ന് പുലർച്ചെ ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിനു സമീപത്തെ മേൽപാലം പുള്ളിപ്പുലി കടക്കുന്ന ദൃശ്യങ്ങളാണു ലഭിച്ചത്.പിന്നാലെ ദൗത്യസേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു.
അതിനുശേഷം ഇതിനെ ആരെങ്കിലും നേരിട്ടു കാണുകയോ വനം വകുപ്പിന്റെ ക്യാമറയിൽ പതിയുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ 2ന് ജിഗനിക്കു സമീപം കൈലാസനഹള്ളിയിലെ പാർപ്പിട കേന്ദ്രത്തിൽ പുള്ളിപ്പുലിയെ കണ്ടിരുന്നു.
തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മീൻഎണ്ണയുമുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോര്‍ട്ട്
തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മീൻഎണ്ണയുമുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തർക്ക് പ്രസാദമായി നല്‍കുന്ന ലഡ്ഡൂകളില്‍ മൃഗക്കൊഴുപ്പും മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്നാണ് സ്വകാര്യ ലബോറട്ടറിയായ NDDB CALF ൻ്റെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.തിരുപ്പതി ലഡ്ഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യ് സാമ്ബിളുകളില്‍ പാമോയില്‍, മത്സ്യ എണ്ണ, ബീഫ് ടാലോ, പന്നിക്കൊഴുപ്പ് എന്നിവയുള്‍പ്പെടെയുള്ള കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
മൃഗങ്ങളുടെ തീറ്റയും പാലും പാലുല്‍പ്പന്നങ്ങളും പരിശോധിക്കുന്ന സ്വകാര്യ ലാബാണ് NDDB CALF. മുൻ വൈഎസ്‌ആർ കോണ്‍ഗ്രസ് സർക്കാർ തിരുപ്പതി ലഡ്ഡു ഉണ്ടാക്കുന്നതില്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വിവാദം ആളിപ്പടർന്നതോടെയാണ് ലഡ്ഡു ലാബില്‍ പരിശോധിക്കാൻ തീരുമാനിച്ചത്.ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണത്തിന് പിന്നാലെ ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും വിഷയത്തില്‍ ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
എന്നാല്‍, നായിഡുവിൻ്റെ ആരോപണം ദുരുദ്ദേശ്യപരമാണെന്നും ടിഡിപി മേധാവി രാഷ്ട്രീയ നേട്ടത്തിനായി ഏത് തലത്തിലേക്കും കൂപ്പുകുത്തുമെന്നും വൈഎസ്‌ആർസിപി പറഞ്ഞു.സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും എന്ന് തന്നെയാണ് ടിഡിപി നേതൃത്വം സൂചിപ്പിക്കുന്നത്. എവിടെ നിന്നാണ് തിരുപ്പതിയിലേക്ക് ആവശ്യമായ നെയ്യ് എത്തുന്നത് എന്നതാകും പ്രധാന വിഷയം. കർണാടകയിലെ നന്ദിനിയില്‍ നിന്നും കഴിഞ്ഞ നാലു വർഷമായി തിരുപ്പതിയിലേക്ക് നെയ്യ് വാങ്ങുന്നില്ല. കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും തിരുപ്പതിയിലേക്ക് നെയ്യ് വാങ്ങുന്നുണ്ടോ എന്ന കാര്യവും നെയ്യില്‍ മൃഗക്കൊഴുപ്പ് ചേർത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ എന്നതുമെല്ലാം വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാകുകയുള്ളു.