Home Featured ബെംഗളൂരു:എട്ടാമത് സ്പെയ്‌സ് എക്സ്‌പോ 18 ന് ആരംഭിക്കും

ബെംഗളൂരു:എട്ടാമത് സ്പെയ്‌സ് എക്സ്‌പോ 18 ന് ആരംഭിക്കും

ബെംഗളൂരു : എട്ടാമത് ബെംഗളൂരു സ്പെയ്‌സ് എക്സ്‌പോ 18 മുതൽ 20 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. മൂന്നു ദിവസത്തെ സമ്മേളനത്തിൽ 250-ലധികം ബഹിരാകാശ കമ്പനികളും 10,000-ത്തിലേറെ ബിസിനസ് സന്ദർശകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ സ്പെയ്‌സ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ.), ഇന്ത്യൻ നാഷണൽ സ്പെയ്‌സ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ, ന്യൂ സ്പെയ്‌സ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ബഹിരാകാശ സാങ്കേതിക വിദ്യയിലെ പുതുമകൾ പ്രദർശിപ്പിക്കാനും വ്യവസായ സഹകരണങ്ങൾ പ്രോത്സാഹിപ്പിക്കാനും അവസരമൊരുക്കുകയാണ് ഇത്തവണത്തെ എക്‌സ്‌പോ ലക്ഷ്യമിടുന്നത്. ബഹിരാകാശവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് 2008-ലാണ് സ്പെയ്‌സ് എക്സ്‌പോ ആരംഭിച്ചത്.

സേഫ്റ്റി താൻ മുഖ്യം! മകളുടെ തലയില്‍ സിസിടിവി സ്ഥാപിച്ച്‌ പിതാവ്; അച്ഛന്റെ കരുതല്‍ കണ്ട് അമ്ബരന്ന് ലോകം,

കുട്ടികളുടെ സുരക്ഷയ്‌ക്കായി പലതും ചെയ്യുന്നവരാണ് ഓരോ മാതാപിതാക്കളും. അവർക്ക് യാതൊരുവിധ കുഴപ്പങ്ങളും വരാതെ കാത്തുപരിപാലിക്കാൻ സാധ്യമയതൊക്കെ ചെയ്യും, അവരുടെ അവകാശങ്ങളില്‍ കടന്നുകയറാതെ.എന്നാല്‍ മകളുടെ സുരക്ഷയ്‌ക്കായി തലയില്‍ സിസിടിവി ക്യാമറ വച്ചൊരു അതിബുദ്ധിമാനായ പിതാവുണ്ട്, അങ്ങ് പാകിസ്താനില്‍ ..!കറാച്ചിയിലാണ് സംഭവം. എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, ആർക്കൊപ്പം സഞ്ചരിക്കുന്നു എന്ന് തുടങ്ങി സർവകാര്യങ്ങളും അറിയാനാണ് പിതാവ് ഇത്തരത്തില്‍‌ സിസിടിവി ക്യാമറ സ്ഥാപിച്ചതെന്ന് യുവതി പറയുന്നു.

എക്സില്‍ ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിതാവിന്റെ ഈ നടപടിയെ എതിർത്തോ എന്ന് ആരാഞ്ഞപ്പോള്‍ ഇല്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.സിസിടിവി തനിക്ക് സുരക്ഷ നല്‍കുന്നുണ്ടെന്നും പിതാവാണ് സംരക്ഷകനെന്നും പെണ്‍കുട്ടി തുറന്ന് സമ്മതിക്കുന്നുമുണ്ട്. കറാച്ചിയില്‍ നടക്കുന്ന ഭീകരമായ സംഭവങ്ങള്‍, അപകടങ്ങള്‍, കൊലപാതകം, ആക്രമണം തുടങ്ങിയവയില്‍ നിന്ന് മകളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് പിതാവ് പറയുന്നത്.

എന്നാല്‍ ഒരാളുടെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമല്ലേ ഇത്തരം പ്രവൃത്തികളെന്നാണ് ഉപയോക്തക്കള്‍ പറയുന്നത്.കമൻ്റ് ബോക്സില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് വരുന്നത്. പിതാവിന്റെ രാജകുമാരിയെ കിരീടമണിയിച്ചതാണ് ഇതെന്നാണ് ഒരാള്‍ എഴുതിയത്. പാകിസ്താന്റെ ദയനീയാസവസ്ഥ ലോകമറിയട്ടെ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. പാകിസ്താനില്‍ മാത്രമാകും ഇത്രയേറെ സുരക്ഷയും സംരക്ഷണവും മക്കള്‍ക്ക് കൊടുക്കുന്നതെന്നും ഉപയോക്താക്കള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group