ബെംഗളൂരു :നഗരത്തെ ഉടൻ തെരുവുനായ മുക്തമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാൻ. കുട്ടികളെയും മറ്റും തെരു വുനായ്ക്കൾ ആക്രമിക്കുന്നതു സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിക്കുന്നതിനെ തുടർന്നാണ് ഇതിനുള്ള പദ്ധതി ആവിഷ്കരിച്ചു വരുന്നത്.
ഇവയെ പിടികൂടി പ്രത്യേകയിടങ്ങളിലായി പാർപ്പിക്കാനാണ് തീരുമാനം. തെരുവുനായ്ക്കൾ പെറ്റുപെരുകുന്നതു തടയാനായി വാക്സീൻ നൽകുന്നതു സംബന്ധിച്ച് ബിബിഎംപിയുമായും ചർച്ച നടത്തിയിട്ടുണ്ട്.