Home Featured ബെംഗളൂരു വിമാനത്താവളത്തിന് ബെസ്റ്റ് ഡൊമസ്റ്റിക് എയർപോർട്ട്’ പുരസ്കാരം

ബെംഗളൂരു വിമാനത്താവളത്തിന് ബെസ്റ്റ് ഡൊമസ്റ്റിക് എയർപോർട്ട്’ പുരസ്കാരം

ബെംഗളൂരു : രാജ്യത്തെ മികച്ച ആഭ്യന്തര വിമാനത്താവളത്തിനുള്ള പുരസ്കാരം ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചു. ‘ട്രാവൽ പ്ലസ് ലിഷർ ഇന്ത്യാസ് ബെസ്റ്റ് അവാർഡ് 2023’ -ലാണ് ബെംഗളൂരു വിമാനത്താവളത്തിന് ‘ബെസ്റ്റ് ഡൊമസ്റ്റിക് എയർപോർട്ട്’ പുരസ്ക‌ാരം ലഭിച്ചത്.രാജ്യത്തെ മികച്ച ആഭ്യന്തര വിമാനത്താവളമായി അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) എം.ഡി.യും സി.ഇ.ഒ.യുമായ ഹരി മാരാർ പറഞ്ഞു.ഡൽഹിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സ്വീകരിച്ചു.

കനത്ത മഴ; അണ്ണാ സര്‍വകലാശാല അഞ്ച്‌ ജില്ലകളിലെ പരീക്ഷ മാറ്റി

കനത്ത മഴയെത്തുടര്‍ന്ന് അണ്ണാ സര്‍വകലാശാല തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റി. തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, വിരുദുനഗര്‍, തെങ്കാശി ജില്ലകളില്‍ ശനിയാഴ്ചവരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്.തമിഴ്‌നാട്ടിലെ എൻജിനിയറിങ് കോളേജുകള്‍ അണ്ണാ സര്‍വകലാശാലയ്ക്കു കീഴിലാണ്.തമിഴ്നാട്ടില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയില്‍ 10 പേര്‍ മരിച്ചതായി തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ ചൊവ്വാഴ്ച അറിയിച്ചു. തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലായി മഴക്കെടുതിയില്‍ 10 പേര്‍ മരിച്ചു. മതില്‍ ഇടിഞ്ഞുവീണും വൈദ്യുതാഘാതമേറ്റും ആളുകള്‍ മരിച്ചതായി അദ്ദേഹം സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെക്കൻ ജില്ലകളില്‍, പ്രത്യേകിച്ച്‌ തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് മഴയെത്തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അണ്ണാ സര്‍വകലാശാല തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റി. തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, വിരുദുനഗര്‍, തെങ്കാശി ജില്ലകളില്‍ ശനിയാഴ്ചവരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്

You may also like

error: Content is protected !!
Join Our WhatsApp Group