Home കർണാടക ബെംഗളൂരുവിലെ റോഡുകള്‍ക്ക് ഇനി വീതികൂടും; ഒരുങ്ങുന്നത് വൻ പദ്ധതികള്‍, ഭൂമി ഏറ്റെടുക്കാൻ മാത്രം കോടികള്‍

ബെംഗളൂരുവിലെ റോഡുകള്‍ക്ക് ഇനി വീതികൂടും; ഒരുങ്ങുന്നത് വൻ പദ്ധതികള്‍, ഭൂമി ഏറ്റെടുക്കാൻ മാത്രം കോടികള്‍

by ടാർസ്യുസ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്.ടണല്‍ റോഡുകള്‍, അടിപ്പാതകള്‍, ഫ്ലൈഓവറുകള്‍ ഉള്‍പ്പെടെയുള്ള വൻ പദ്ധതികളാണ് നഗരത്തില്‍ ആസൂത്രണം ചെയ്യുന്നത്. ബെംഗളൂരു ബിസിനസ് കോറിഡോർ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ ബെംഗളൂരു കോർപറേഷനുകളിലുടനീളം റോഡ് വീതി കൂട്ടുന്നതിനും നവീകരിക്കുന്നതിനുമുള്ള ശ്രമം ആരംഭിച്ചു.2026 – 2027 ബജറ്റില്‍ തെക്ക്, പടിഞ്ഞാറൻ, വടക്കൻ നഗര കോർപറേഷനുകള്‍ റോഡ് വീതി കൂട്ടല്‍, ജങ്ഷൻ എന്നിവടങ്ങളിലെ റോഡുകളുടെ വീതികൂട്ടും. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും യാത്ര മെച്ചപ്പെടുത്തുന്നതിനുമായി റോഡുകളുടെ വീതി കൂട്ടുകയും നവീകരിക്കുകയും ചെയ്യും. സൗത്ത് കോർപറേഷനില്‍, റോഡ് വീതി കൂട്ടല്‍, ഗ്രേഡ് സെപ്പറേറ്ററുകള്‍, ജങ്ഷൻ വികസനം എന്നിവയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിനായി 50.45 കോടി വകയിരുത്തി.

പ്രധാന പദ്ധതികളില്‍ നൈസ് റോഡ് വരെയുള്ള ബന്നാർഘട്ട റോഡ് സാമ്പത്തിക വർഷത്തില്‍ വികസിപ്പിക്കാൻ തീരുമാനിച്ചു.ശാസ്ത്രീയമായ അസ്ഫാല്‍റ്റിങ്, സംയോജിത ഡ്രെയിനേജ്, ജങ്ഷൻ മെച്ചപ്പെടുത്തലുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ ആർട്ടീരിയല്‍, സബ് – ആർട്ടീരിയല്‍, വാർഡ് റോഡുകളുടെ വലിയ തോതിലുള്ള നവീകരണത്തിനായി സൗത്ത് കോർപറേഷൻ 433 കോടി രൂപ നിർദേശിച്ചു. ജയനഗർ രാഘവേന്ദ്ര സ്വാമി ക്ഷേത്ര ജങ്ഷനിലും വേഗ സിറ്റി ജങ്ഷനിലും ഗ്രേഡ് സെപ്പറേറ്ററുകള്‍ക്കുള്ള പദ്ധതികളും ബജറ്റില്‍ രൂപരേഖ തയ്യാറാക്കി.ബനശങ്കരി ക്ഷേത്രം മുതല്‍ ഔട്ടർ റിങ് റോഡ് വരെയുള്ള സുബ്രഹ്മണ്യപുര റോഡ് (20 കോടി), ബേഗൂർ മെയിൻ റോഡ് മുതല്‍ ബേഗൂർ കൊപ്പ റോഡ് വരെയുള്ള ഇടനാഴിക്ക് 40 കോടിയും ചെലവഴിക്കും. സമഗ്ര വികസന പദ്ധതി (സിഡിപി) പ്രകാരം തിരിച്ചറിഞ്ഞ റോഡുകള്‍ വീതി കൂട്ടുന്നതിനായി 50 കോടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്.

വെസ്റ്റ് കോർപറേഷൻ: വിപുലമായ റോഡ് വീതി കൂട്ടല്‍ പദ്ധതികള്‍

ഭൂമി ഏറ്റെടുക്കലിനായി 20 കോടി രൂപയും പ്രധാന റോഡുകള്‍ വീതി കൂട്ടുന്നതിന് 8 കോടി രൂപയും വകയിരുത്തിയിട്ടുള്ള വിപുലമായ റോഡ് വീതി കൂട്ടല്‍ പദ്ധതികള്‍ക്ക് വെസ്റ്റ് കോർപറേഷൻ രൂപം നല്‍കി. ഇട്ടമഡു റോഡ്, കുറുബറഹള്ളി മെയിൻ റോഡ്, മഹാലക്ഷ്മിപൂർ ആക്‌സസ് റോഡ്, ത്യാഗരാജനഗർ മെയിൻ റോഡ് എന്നിവയുള്‍പ്പെടെ നിരവധി ഇടനാഴികള്‍ വീതികൂട്ടും. തുംകൂർ റോഡിലെ തിരക്കേറിയ ഗൊരഗുണ്ടേപാളയ ജംഗ്ഷനില്‍ വീതി കൂട്ടുന്നതിനായി പ്രത്യേകം രണ്ട് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. വെസ്റ്റ് കോർപറേഷൻ ആർട്ടിയല്‍, സബ് – ആർട്ടിരിയല്‍ റോഡ് വികസനത്തിനായി 667.74 കോടിയും 174.49 കിലോമീറ്റർ വാർഡ് റോഡുകള്‍ വികസിപ്പിക്കുന്നതിന് 317.25 കോടിയും അനുവദിച്ചു.

നോർത്ത് കോർപറേഷൻ: 30.5 കിലോമീറ്റർ റോഡ് വീതി കൂട്ടല്‍

ആർഎംപി 2015 പ്രകാരം 12 റോഡുകള്‍ ഉള്‍ക്കൊള്ളുന്ന 30.5 കിലോമീറ്റർ റോഡ് വീതി കൂട്ടല്‍ പദ്ധതി നോർത്ത് കോർപറേഷൻ ആസൂത്രണം ചെയ്തിട്ടുണ്ട്. ടാനറി റോഡ്, ബാഗലൂർ മെയിൻ റോഡ്, ജക്കൂർ ഡബിള്‍ റോഡ് എന്നിവയുള്‍പ്പെടെ എട്ട് റോഡുകളിലായി 22.5 കിലോമീറ്റർ വീതി കൂട്ടല്‍ ജോലികള്‍ പൂർത്തീകരിക്കാൻ ഒരുങ്ങുകയാണ്. ഹെന്നൂർ – ബാഗലൂർ റോഡ്, ദാസറഹള്ളി മെയിൻ റോഡ് തുടങ്ങിയ നാല് റോഡുകളിലായി 25 കോടി അനുവദിച്ചുകൊണ്ട് 7.95 കിലോമീറ്റർ പുതിയ വീതി കൂട്ടല്‍ നിർദേശിച്ചു. റോഡ് വികസനത്തില്‍ നോർത്ത് കോർപറേഷൻ ഗണ്യമായ നിക്ഷേപം നടത്തിയി. ഇതിനായി 670 കോടിയിലധികം ചെലവഴിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group