ബെംഗളൂരു : ജീവിക്കാൻ അനു കൂലമല്ലാത്ത ഇന്ത്യൻ നഗരങ്ങളിൽ ബെംഗളൂരു മുൻപന്തിയിലെന്ന് ഇക്കോണമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) റാങ്കിങ്. ആഗോള മാധ്യമ സ്ഥാപനമായ “ദി ഇക്കോണമിസ്റ്റ് ഗ്രൂപ്പിന്റെ’ ഗവേഷണ വിഭാഗമായ ഇഐയു വിന്റെ വാർഷിക ലിവബിലിറ്റി ഇൻഡക്സ് പ്രകാരമാണിത്.
ബെംഗളൂരുവിന് 1000 ൽ 54.4,ചെന്നൈയിക്ക് 55.8,മുംബൈയിക്ക് 56.2, ഡൽഹിക്ക് 56.5 എന്നിങ്ങനെയാണ് സ്കോർ.ഇഐയും റാങ്കിങ് പ്രകാരം ആഗോളതലത്തിൽ ഏറ്റവും വാസയോഗ്യമായ നഗരം ഓസ്ട്രിയയിലെ വിയന്നയാണ്.
ഡെൻമാർക്കിലെ കോപ്പൻഹേഗൻ, സ്വി മുംറ്റ്സർലൻഡിലെ സൂറിക് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. ആരോഗ്യ പരിപാലനം, കുറ്റകൃത്യങ്ങൾ, രാഷ്ട്രീയ സ്ഥിരത, അടി സ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് ലിവബിലിറ്റി ഇൻഡക്സ് തയാറാക്കുന്നത്.