ബെംഗളൂരു: ബെംഗളൂരുവില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഐഎംഡിയുടെ പ്രവചനമനുസരിച്ച് ബെംഗളൂരുവില്‍ വ്യാഴാഴ്ച വരെ നേരിയ മഴയും വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴയും ഉണ്ടാകും. നഗരത്തിലെ ഇന്നത്തെ ശരാശരി താപനില 26.05 ഡിഗ്രി സെല്‍ഷ്യസായിരിക്കും. കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
ആപേക്ഷിക ആര്‍ദ്രത 82% ആണ്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 66 കിലോ മീറ്ററില്‍ ആയിരിക്കും. രാവിലെ 6.07 ന് ഉദിച്ച സൂര്യന്‍ വൈകുന്നേരം 6:42 ന് അസ്തമിക്കും. രാമനഗര, ചാമരാജനഗര്‍ ജില്ലകളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. ബെംഗളുരുവില്‍ മഴക്കൊപ്പം ഇടിയും പ്രതീക്ഷിക്കാം. ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, മൈസൂരു, മാണ്ഡ്യ, കോലാര്‍ ജില്ലകളിലായി ചില സ്ഥലങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.
കോളേജുകള്‍ക്ക് ഐ.എന്‍.സി അംഗീകാരമില്ല, ഏജൻസികള്‍ ചതിച്ചു: നഴ്‌സിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് മലയാളി വിദ്യാര്‍ഥികള്‍
കര്‍ണാടകയില്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളില്‍ അഡ്മിഷനെടുത്ത നൂറിലധികം മലയാളി വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍.കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി ഏജന്‍സികള്‍ മുഖേനയും നേരിട്ടും കര്‍ണാടകയിലെ ചില കോളേജുകളില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളാണ് ദുരിതത്തിലായത്.2023 ഒക്ടോബറില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ ഒരു സെമസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോഴാണ് കോളേജിന് നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന് അറിയുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ ഇല്ലാത്തതിനാല്‍ പല കോളേജുകളുടേയും അംഗീകാരം ഐ.എന്‍.സി (ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍) പിന്‍വലിച്ചിരുന്നു.
ഇത് മറച്ചുവെച്ചാണ് ചില ഏജന്‍സികള്‍ വിദ്യാര്‍ഥികളെ തട്ടിപ്പിനിരയാക്കിയത്.ഐ.എന്‍. സി. അംഗീകാരമില്ലെന്നറിഞ്ഞതോടെ നിരവധി വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തി. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കണമെങ്കില്‍ കോഴ്‌സിന്റെ മുഴുവന്‍ ഫീസും അടയ്ക്കണമെന്നാണ് കോളേജധികൃതര്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.